21 January 2021

ശാന്തി ഐ.വി.എഫ് ഡിപ്പാർട്മെന്റിൽ നിന്നും ആദ്യത്തെ കുഞ്ഞ്‌ പിറന്നിരിക്കുകയാണ്
(VISION NEWS 21 January 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ഓമശ്ശേരി :ശാന്തി ഹോസ്പിറ്റലിന് അത്യധികം സന്തോഷം നൽകുന്ന ഒരു  മുഹൂർത്തമാണിത്.   ഒരു വർഷം മുൻപാണ് ശാന്തി ഹോസ്പിറ്റൽ അതിന്റെ മറ്റൊരു പ്രയാണമായ ഐ.യു.ഐ, ഐ.വി.എഫ് (IVF) സംവിധാനങ്ങളോടെ  റീപ്രൊഡക്റ്റീവ് മെഡിസിൻ (വന്ധ്യത ചികിത്സാ വിഭാഗം ) എന്ന ഡിപ്പാർട്മെന്റിന് രൂപം നൽകിയത്  . ഗൈനക്കോളജി ചികിത്സാ  രംഗത്ത് വര്ഷങ്ങളുടെ പരിചയ സമ്പത്തും  കൃത്യമായ പരിചരണത്തിന്റെയും പിൻബലത്തിലാണ് ഇത്തരമൊരു ചികിത്സാ സംവിധാനത്തിന് കഴിഞ്ഞ 2020 ൽ തുടക്കം കുറിച്ചത്. ഡോ. കവിത ടി യുടെ നേതൃത്വത്തിൽ  ധാർമ്മികതയിലൂന്നിയ കൃത്യമായ വന്ധ്യതാ പരിചരണം,  കുറഞ്ഞ ചെലവിൽ സാധ്യമാക്കുക എന്ന നിർബന്ധത്തോടുകൂടി തുടങ്ങിയ ഐ വി എഫ് കുറഞ്ഞ കാലം കൊണ്ട് തന്നെ കുഞ്ഞെന്ന വലിയ സ്വപ്നം കാണുന്ന സാധാരണക്കാർക്ക് വലിയ പ്രതീക്ഷകൾ നൽകി. ഇനി ആ പ്രതീക്ഷകൾ ഓരോന്നായി സഫലമാവുകയാണ്. പുതിയ വിശേഷങ്ങൾക്കായി നമുക്കിനിയും കാതോർത്തിരിക്കാം.....  -ടീം ശാന്തി.

Post a comment

Whatsapp Button works on Mobile Device only