10 ജനുവരി 2021

സൗദി-ഖത്തര്‍ വിമാന സര്‍വീസ് നാളെ മുതല്‍ പുനരാരംഭിക്കും.
(VISION NEWS 10 ജനുവരി 2021)റിയാദ്:
സൗദി അറേബ്യയ്ക്കും ഖത്തറിനുമിടയില്‍ വിമാന സര്‍വീസുകള്‍ നാളെ (ജനുവരി 11) മുതല്‍ പുനരാരംഭിക്കും. നാളെ മുതല്‍ റിയാദ് സര്‍വീസുകളാണ് ഖത്തര്‍ എയര്‍വേയ്സ് പുനരാരംഭിക്കുക. ദോഹയിലേക്കുള്ള വിമാന സര്‍വീസുകള്‍ നാളെ മുതല്‍ സൗദി എയര്‍ലൈന്‍സും ആരംഭിക്കും.

സൗദിക്കും ഖത്തറിനുമിടയില്‍ ആദ്യഘട്ടത്തില്‍ റിയാദില്‍ നിന്നും ജിദ്ദയില്‍ നിന്നുമായി ആഴ്ചയില്‍ ഏഴ് സര്‍വീസുകളായിരിക്കും ഉണ്ടാകുകയെന്ന് സൗദി എയര്‍ലൈന്‍സ് അറിയിച്ചു. 

ജിദ്ദ സര്‍വീസുകള്‍ വ്യാഴാഴ്ച(ജനുവരി 14) മുതലും ദമ്മാം സര്‍വീസുകള്‍ ശനിയാഴ്ച(ജനുവരി 16) മുതലും വീണ്ടും ആരംഭിക്കും. റിയാദില്‍ നിന്ന് പ്രതിവാരം നാലു സര്‍വീസുകളും ജിദ്ദയില്‍ നിന്ന് മൂന്ന് സര്‍വീസുകളുമാണ് സൗദി എയര്‍ലൈന്‍സ് ദോഹയിലേക്ക് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. റിയാദില്‍ നിന്ന് ദോഹയിലേക്കുള്ള ആദ്യ സര്‍വീസ് നാളെ വൈകിട്ട് 4.40ന് പുറപ്പെടുമെന്ന് സൗദി എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only