23 ജനുവരി 2021

എം.കെ.അബു ഹാജി. കെ.പി. മാമുഹാജി അനുസ്മരണം
(VISION NEWS 23 ജനുവരി 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകമടവൂർ : എളിമ കൊണ്ട് ജന മനസ്സിൽ ഇടം പിടിച്ചവരായിരുന്നു എം.കെ അബുഹാജി യും കെ.പി. മാമുഹാജി യുമെന്ന് പാണക്കാട് സയ്യിദ് ഹമീദലി  ശിഹാബ് തങ്ങൾ പ്രസ്ഥാവിച്ചു. രണ്ട് പേരും മടവൂർ പഞ്ചായത്തിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിലും ഗ്രാമ പഞ്ചായത്തിൽ വികസനങ്ങൾ ക്ക് നേതൃത്വം നൽകുവാനും മഹല്ലുകൾക്ക് സാരഥ്യം വഹിക്കുവാനും സാധിച്ച മഹത് വ്യക്തിത്വങ്ങളായിരുന്നു. അവരുടെ ഇടപെടലുകളും പ്രവർത്തനങ്ങളും ജനങ്ങൾ ക്ക് ആശ്വാസകരവും പ്രതീക്ഷ യുമായതിനാലാണ് ജന മനസ്സിൽ നിന്നും മായാതെ കിടക്കുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു.
മടവൂർ പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നടത്തിയ എം.കെ. അബുഹാജി, കെ.പി. മാമുഹാജി അനുസ്മരണം ഉദ്ഘാടനം  ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട്‌ എ.പി. യൂസുഫ് അലി അധ്യക്ഷത വഹിച്ചു. കെ.പി. മാമുഹാജി അനുസ്മരണ പ്രഭാഷണം എസ്.പി. കുഞ്ഞഹമ്മദും എം.കെ. അബു ഹാജി അനുസ്മരണ പ്രഭാഷണം വി.എം. ഉമ്മർ മാസ്റ്ററും നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ രാഘവൻ അടുക്കത്ത്, പഞ്ചായത്ത്‌ മുസ്ലിം ലീഗ് ഭാരവാഹികൾ ആയ എ.പി. നാസർ മാസ്റ്റർ, ടി.കെ. അബൂബക്കർ മാസ്റ്റർ, കെ.പി. അബ്ദുസ്സലാം, മുൻ ജില്ലാ പഞ്ചായത്ത്‌ മെമ്പർ എം.എ. ഗഫൂർ മാസ്റ്റർ, കെ. കുഞ്ഞാമു,  ടി. അലിയ്യി മാസ്റ്റർ, കാസിം കുന്നത്ത്, സന്തോഷ്‌ മാസ്റ്റർ, എ.കെ. കൗസർ മാസ്റ്റർ, ടി. മൊയ്‌തീൻ കോയ, കെ.കെ.സൈനുദ്ദീൻ,  അർഷദ് കിഴക്കോത്ത്, വി.പി.അഷ്‌റഫ്‌, കെ.ജുറൈജ്, നൗഫൽ പുല്ലാളൂർ, റാഫി ചെരച്ചോറ, അഡ്വ. അബ്ദുറഹിമാൻ, കെ.പി. ഷബീറലി തുടങ്ങിയവർ  സംസാരിച്ചു. ജനറൽ സെക്രട്ടറി മുനീർ പുതുക്കുടി സ്വാഗതവും ട്രഷറർ അസ്ഹർ കൊട്ട ക്കാവയൽ നന്ദി യും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only