കൊടുവള്ളി :
രാജ്യത്തെ കാർഷിക മേഖല കോർപ്പറേറ്റുകൾക്ക് അടിയറവ് വെച്ച കേന്ദ്ര സർക്കാരിന്റെ തെറ്റായ നിലപാടിൽ പ്രതിഷേധിച്ച് ഓൾ ഇന്ത്യ കിസാൻ സംഘർഷ് കൊഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പുതുവത്സര പുലരിയിൽ എസ്ഡിപിഐ കൊടുവള്ളി മുനിസിപ്പൽ കമ്മിറ്റി പദയാത്ര സംഘടിപ്പിച്ചു. എരഞ്ഞിക്കോത്ത് നിന്നും ആരംഭിച്ച പദയാത്ര കരുവൻപൊയിൽ-കരീറ്റി പ്പറമ്പ് വഴി മാനിപുരത്ത് സമാപിച്ചു.
കർഷകരുടെ ക്ഷേമവും,രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷയും തകർക്കുന്ന അവശ്യവസ്തു ഭേദഗതി നിയമവും,കരാർ കൃഷിയുടെ വരവിനു കാരണമാകുന്നതും,വില നിയന്ത്രണത്തിനും മൊത്ത സംഭരണത്തിനുമുള്ള അധികാരം കോർപ്പറേറ്റ് കമ്പനികൾക്ക് നൽകുന്ന നിയമങ്ങളും ഉടൻ പിൻവലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
എസ്ഡിപിഐ കൊടുവള്ളി മണ്ഡലം വൈസ് പ്രസിഡന്റ് ആബിദ് പാലക്കുറ്റി ജാഥ ക്യാപ്റ്റന് പതാക കൈമാറി ഉത്ഘാടനം നിർവഹിച്ചു.കൊടുവള്ളി മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് ടി.പി.യുസുഫ്,സിദ്ധീഖ് കരുവൻപൊയിൽ,ആർ.സി.സുബൈർ,ഷബീർ.വി.പി,കെ.കെ.മജീദ്,ആർസി നൗഷർ,റസാഖ് കെ.എം.സി,മുസ്തഫ.പി.പി,സിദ്ധീഖ്.ടി,നസീർ കെ.വി, ഷാഫി ആലപ്പുറായിൽ, ശറഫുദ്ധീൻ.എ,ഗഫൂർ പനക്കോട് തുടങ്ങിയവർ നേതൃത്വം നൽകി.ജില്ല കമ്മിറ്റി അംഗം ഇ.നാസർ സമാപന പൊതുയോഗം ഉത്ഘാടനം ചെയ്തു.
ആബിദ് പാലക്കുറ്റി, സിദ്ധീഖ് കരുവൻപൊയിൽ,ഷബീർ വി.പി.ടി.പി യുസുഫ്,മുസ്തഫ പി.പി,തുടങ്ങിയവർ സംസാരിച്ചു.
Post a comment