04 ജനുവരി 2021

ടാങ്കർ ലോറി കയറി സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
(VISION NEWS 04 ജനുവരി 2021)


താമരശ്ശേരി: ട്രഷറിക്ക് മുൻവശത്ത് വെച്ചാണ് അപകടം. താമരശ്ശേരി കുടുക്കിൽ ഉമ്മാരം പുതിയാമ്പത്ത് അപ്പുനായരാണ് മരണപ്പെട്ടത്.ഇദ്ദേഹം നേരത്തെ താമരശ്ശേരി ഷമീന തിയറ്ററിലെ ജീവനക്കാരനായിരുന്നു. കാരാടി ഭാഗത്ത് നിന്നും ചുങ്കം ഭാഗത്തേക്ക് വരികയായിരുന്നു ഇരു വാഹനങ്ങളും. 
അപ്പു നായർ സഞ്ചരിച്ച ആക്ടിവ സ്കൂട്ടറിൽ ലോറിയുടെ ഭാഗം ചെറുതായി തട്ടിയതിനെ തുടർന്ന് ടയറിനടിയിലേക്ക് പതിക്കുകയായിരുന്നെന്ന് ദൃസാക്ഷികൾ പറയുന്നു.ഇരു വാഹനങ്ങളും റോഡിൻ്റെ ഓരത്തായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only