14 ജനുവരി 2021

ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥികൾ മരിച്ചു
(VISION NEWS 14 ജനുവരി 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വൈത്തിരി(വയനാട്): കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് 2 വിദ്യാർഥികൾ മരിച്ചു. ലക്കിടി ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റിലെ വിദ്യാർഥികളായ കോട്ടയം കുര്യനാട് സ്വദേശി സെബിൻ(21), ആലപ്പുഴ അരൂർ സ്വദേശി രോഹിത്(25) എന്നിവരാണ് മരിച്ചത്.ഇന്നലെ രാത്രി പത്തരയോടെ കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ വൈത്തിരി പഞ്ചായത്ത് ഓഫിസിനു സമീപമാണ് അപകടം.കോഴിക്കോട്ടു നിന്ന് കൽപറ്റയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസും എതിരെ വരികയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്.മൃതദേഹങ്ങൾ വൈത്തിരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only