04 January 2021

താമരശ്ശേരിയെ പൊന്നണിയിക്കാന്‍ ദിയ ഗോള്‍ഡ്.
(VISION NEWS 04 January 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



കോഴിക്കോട്: താമരശ്ശേരിയെ പൊന്നണിയിക്കാന്‍ അത്യാധുനികവും ആകര്‍ഷകവുമായ ആഭരണങ്ങളൊരുക്കി ദിയ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് താമരശ്ശേരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ചെട്ടിനാട്, ആന്റിക്ക്, സിംഗപ്പൂര്‍, ടര്‍ക്കിഷ്, കൊല്‍ക്കത്ത, രാജ്‌കോട്ട്, ബോംബെ, കാര്‍വാര്‍ കളക്ഷനുകളും കേരളത്തനിമ തുടിച്ചുനില്‍ക്കുന്ന ലൈറ്റ് വെയ്റ്റ് ആഭരണങ്ങളും അടക്കം പിപുലമായ ശേഖരമാണ് ദിയയില്‍ ഒരുക്കിയിരിക്കുന്നത്. ട്രെന്‍ഡുകള്‍ക്ക് അനുസരിച്ച് സ്വന്തം ഫാക്ടറിയില്‍ നിര്‍മിക്കുന്ന അത്യാകര്‍ഷകമായ ഡിസൈനിങ്ങുകളിലുള്ള സംശുദ്ധ ആഭരണങ്ങളാണ് ദിയ ഗോള്‍ഡ് തയ്യാറാക്കിയിരിക്കുന്നത്. ആധുനിക മോഡലുകളില്‍ ആരുടെയും ബജറ്റിലൊതുങ്ങുന്ന ആഭരണങ്ങള്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ സ്വന്തമാക്കാമെന്നത് ദിയ ഗോള്‍ഡിന്റെ മാത്രം പ്രത്യേകതയാണ്. താമരശ്ശേരി കാരാടിയിലെ ദിയ ഗോള്‍ഡിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി, വിലയുടെ പത്തു ശതമാനം മുതല്‍ പണം നല്‍കി ആഭരണങ്ങള്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. ഡയമണ്ട്‌സിന് 20 ശതമാനവും സ്വര്‍ണാഭരണങ്ങള്‍ക്ക് 50 ശതമാനം വരെയും പണിക്കൂലിയില്‍ കിഴിവും നല്‍കും. എല്ലാ പര്‍ച്ചേസിനും സമ്മാനവും ഉറപ്പാക്കിയിട്ടുണ്ട്. ഷോറൂം പാണക്കാട് സയ്യിദ് ബഷീര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഡയമണ്ട് സെക്ഷന്‍ താമരശ്ശേരി രൂപ ചാന്‍സിലര്‍ ഫാ. ബെന്നി മുണ്ടനാട്ട്, കോട്ടയില്‍ ക്ഷേത്രം മേല്‍ശാന്തി ബാബു നമ്പൂതിരി, ദിയ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടര്‍ ഷഫീഖ് പൈങ്ങാര, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ പി ടി അബ്ദുന്നാസര്‍, ഡയറക്ടര്‍മാരായ ജെറീഷ്, അബൂബക്കര്‍, ഷെമീര്‍, മന്‍സൂര്‍, ഷൗക്കത്ത് പങ്കെടുത്തു.


Post a comment

Whatsapp Button works on Mobile Device only