20 January 2021

ക്ഷേത്ര ജീവനക്കാർക്കുള്ള അധിക ധനസഹായം വിതരണം ഇന്ന്
(VISION NEWS 20 January 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോവിഡ് 19 മഹാമാരിയുമായി ബന്ധപ്പെട്ട് വരുമാന നഷ്ടം അനുവഭിക്കുന്ന മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്ര ജീവനക്കാർക്ക് ശമ്പളം നൽകുന്നതിന് സർക്കാർ അധിക ധസഹായമായി അനുവദിച്ച തുക ജനുവരി 20 ന് രാവിലെ 11 മണിക്ക് തലശ്ശേരി തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ക്ഷേത്രഭരണാധികാരികൾക്ക് വിതരണം നടത്തുമെന്ന് അസി.കമ്മീഷണർ അറിയിച്ചു. അധിക ധനസഹായ തുകയായ 10 കോടി രൂപയിൽ, മലബാർ ദേവസ്വം ബോർഡ്, തലശ്ശേരി  ഡിവിഷന് അനുവദിച്ച  1,95,00,000 രൂപയുടെ വിതരണമാണ് നടക്കുക. വിതരണോദ്ഘാടന ചടങ്ങ് മലബാർ ദേവസ്വം ബോർഡ് മെമ്പർ എ പ്രദീപൻ ഉദ്ഘാടനം നിർവ്വഹിക്കും. മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയാകമ്മിറ്റി ചെയർമാൻ രാജൻ വേലാണ്ടി ചടങ്ങിൽ അദ്ധ്യക്ഷം വഹിക്കും.  തലശ്ശേരി ഡിവിഷൻ ഏരിയാ കമ്മിറ്റി  അംഗങ്ങൾ, ക്ഷേത്രഭരണാധികാരികൾ എന്നിവർ പങ്കെടുക്കും. കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും ചടങ്ങ്.


Post a comment

Whatsapp Button works on Mobile Device only