09 January 2021

മോട്ടോർ വാഹനവകുപ്പിന്റെ സ്‌പീഡ് ക്യാമറകൾ പ്രവർത്തനം തുടങ്ങി
(VISION NEWS 09 January 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




_ദേശീയപാത 766ൽ വാവാടും, ചൂലാംവയലിലും ക്യാമറകൾ_

കൊടുവള്ളി : മോട്ടോർ വാഹനവകുപ്പിന്റെ സ്പീഡ് ക്യാമറകൾ വെള്ളിയാഴ്ച പ്രവർത്തിച്ചു തുടങ്ങി. അമിതവേഗം കാരണം സ്ഥിരമായി റോഡപകടങ്ങൾ ഉണ്ടാവുന്ന സ്ഥലങ്ങളിലാണ് ക്യാമറകൾ സ്ഥാപിച്ചത്. സുരക്ഷിത റോഡ് എന്നതാണ് ഇതുവഴി വകുപ്പ് ലക്ഷ്യമിടുന്നത്. കൊടുവള്ളിയിലെ വാവാട്, കുന്ദമംഗലത്തെ ചൂലാംവയൽ, ചേവരമ്പലം-ഇരിങ്ങാടൻ പള്ളി റോഡിൽ വാളാംകുളം, മുണ്ടിക്കൽതാഴം എന്നിവടങ്ങളിലാണ് പുതിയ സ്പീഡ് ക്യാമറകൾ ഉള്ളത്. അമിതവേഗത്തിന് മീഡിയം ഗുഡ്സ്/ പാസഞ്ചർ, ഹെവി വാഹനങ്ങൾ എന്നിവയ്ക്ക് 3000/-രൂപയും, ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് 1500/- രൂപയും പിഴ ഈടാക്കുമെന്ന് ആർ.ടി.ഒ. (എൻഫോഴ്സ്‌മെൻറ്) സി.വി.എം. ഷെരീഫ് അറിയിച്ചു

Post a comment

Whatsapp Button works on Mobile Device only