18 January 2021

കൊയിലാണ്ടി നിന്ന് -ബാലുശ്ശേരി,കപ്പുറം, ഇയ്യാട്, നരിക്കുനി വഴി മെഡിക്കൽ കോളേജിലേക്ക് കെ എസ് ആർ ടി സി ബസ്‌ ഇന്ന് മുതൽ
(VISION NEWS 18 January 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൊടുവള്ളി :ബാലുശ്ശേരി,കപ്പുറം, ഇയ്യാട്, നരിക്കുനി സി എം മഖാം - കുന്ദമംഗലം വഴി മെഡിക്കൽ കോളേജിലേക്ക് കെ എസ് അര ടി സി യുടെ പുതിയ ബസ്‌ ഷെഡ്യൂൾ ഇന്ന് ( 18.1.21 തിങ്കളാഴ്ച )മുതൽ ആരംഭിക്കും. 

കൊയിലാണ്ടി നിന്നുള്ള കെ എസ് ആർ ടി സി ബസ് ബാലുശ്ശേരി വഴി കപ്പുറം, ഇയ്യാട്, പാലങ്ങാട് എളേറ്റിൽ വട്ടോളി നരിക്കുനി കുന്നമംഗലം വഴി മെഡിക്കൽ കോളേജിലേക്കാണ് സർവ്വീസ് നടത്തുക,

ഉച്ചക്ക് ശേഷം ഒരു ട്രിപ്പ് കോഴിക്കോട്ടേക്കുണ്ട്. താമരശ്ശേരി സബ്ഡിപ്പോയിലെ ഷെഡ്യൂൾ അവസാന ടിപ്പ് താമരശ്ശേരി ഗാരേജി ലാ ണ് അവസാനിപ്പിക്കുന്നത്


ബസ്  സമയക്രമം താഴെ:


ഇന്ന് (18.01.21 )തിങ്കളാഴ്ച മുതലാണ് ബസ് സർവീസ് ആരംഭിക്കുക.


രാവിലെ 6 :55 ന്  കൊയിലാണ്ടിയിൽ നിന്ന് പുറപ്പെട്ട് 7 :40നു ബാലുശ്ശേരിയിൽ എത്തി കപ്പുറം, ഇയ്യാട്  വഴി 9 :17 മെഡിക്കൽ കോളേജിൽ എത്തും


9:50ന്  മെഡിക്കൽ കോളേജിൽ നിന്ന് തിരിച്ച് 10:30 ന് നരിക്കുനി, ഇയ്യാട്,കപ്പുറം വഴി 11: 27ന് ബാലുശ്ശേരിയും 12:12 ന്  കൊയിലാണ്ടിയിലും തിരിച്ചെത്തും.


ഉച്ചയ്ക്ക് 1:00 മണിക്ക്  കൊയിലാണ്ടിയിൽ നിന്ന് യാത്ര ആരംഭിച്ച് 1: 42 ന് ബാലുശ്ശേരിയും  കപ്പുറം, ഇയ്യാട് വഴി 2: 27 നരിക്കുനിയിലും എത്തുന്നു. അവിടെനിന്ന് കോഴിക്കോട്ടേക്കാന് സർവീസ്, 3:32ന് കോഴിക്കോട് എത്തുന്നു.


വൈകീട്ട് 4 മണിക്ക് കോഴിക്കോട് നിന്ന് തിരിച്ച് 4:22ന് മെഡിക്കൽ കോളേജ് എത്തുന്നു.4: 45ന്  പുറപ്പെട്ടു 5:25 ന് നരിക്കുനിയിലും  ഇയ്യാട്,കപ്പുറം വഴി 6 :17 ബാലുശ്ശേരിയുംഎത്തുന്നു. അവിടെ നിന്ന് 6:30ന് തിരിച്ചു 7:20ന് താമശ്ശേരിയിൽ  യാത്ര അവസാനിക്കുന്നു.

Post a comment

Whatsapp Button works on Mobile Device only