12 January 2021

സോഷ്യൽ മീഡിയ ചതിക്കുഴി: സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ പ്രദീപ് മുക്കത്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു
(VISION NEWS 12 January 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


മുക്കം: സോഷ്യൽ മീഡിയയിൽ വിവിധ തരത്തിൽ കബളിപ്പിക്കപ്പെട്ടവരുടെ എണ്ണം വർധിച്ചു വരുന്നതായി വ്യാപക പരാതി. ഇതുമായി ബന്ധപ്പെട്ട് മുക്കം പോലീസ് സ്റ്റേഷൻ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ പ്രദീപ് മുക്കത്തിൻ്റെ അനുഭവക്കുറിപ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നു. ലഭ്യമാവുന്ന വിവിധ പരാതികൾ ഉൾപ്പെടുത്തി അനുഭവ രൂപത്തിൽ ജാഗ്രതാ മുന്നറിയിപ്പോടെയാണ് ഈ കുറിപ്പ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ചതിക്കുഴികളിൽ പെടുന്നവരുടെ എണ്ണം മുക്കം സ്റ്റേഷൻ പരിധിയിൽ തന്നെ ക്രമാനുഗതമായി വളരുന്നതായി അദ്ദേഹം പറയുന്നു.
അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് താഴെ:താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്നത് എല്ലാവർക്കും നല്ലതാണ്!!!
💥💥💥💥💥💥💥💥💥💥💥💥💥💥💥

*ഞാൻ മുക്കം സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനാണ്. ഞാൻ ഇതെഴുതുന്നത് കഴിഞ്ഞ ഏതാനും വർഷങ്ങളായി സ്റ്റേഷനിൽ വരുന്ന  (അടുത്ത കാലത്തായി എണ്ണത്തിൽ വലിയ വർദ്ധന കാണുന്നുണ്ട് ) ചില പരാതികൾ കണ്ടുള്ള അനുഭവം വെച്ചാണ്.* 

 *മിക്കവാറും പരാതികൾ താഴെ കാണിച്ച വിധമാണ്* !! 

1, എനിക്ക് സമ്മാനം അടിച്ചതായി ഒരു മെസ്സേജ് / കോൾ വന്നു. പ്രൊസസിംഗ് ചാർജ്ജായി നിശ്ചിത തുക അടയ്ക്കണമെന്നു പറഞ്ഞു. ഞാൻ അടച്ചു.പിന്നീട് ഒരു വിവരവുമില്ല....

 *ഓർക്കുക* !!! നമ്മുടെ ക്ഷേമത്തിൽ തൽപ്പരരായ വിലപിടിപ്പുള്ള സമ്മാനം അയക്കുന്നവർക്ക് അതിന് വേണ്ട നിസ്സാരമായ പ്രൊസസ്സിംഗ് ചാർജ്ജ് സ്വയം  മുടക്കാവുന്നതേയുള്ളൂ. തട്ടിപ്പാണ്!!!

 ഓർക്കുക!! എവിടെയോ ഉള്ള
 നമ്മളുമായി യാതൊരു ബന്ധവുമില്ലാത്തവർക്ക് നമ്മളോട്  ഇത്രയും അനുഭാവം തോന്നേണ്ട കാര്യം ഉണ്ടോ? ചിന്തിക്കുക!! തട്ടിപ്പാണ്!!!
2, മെസഞ്ചറിൽ വിദേശിയായ ലേഡിയുടെ മെസേജ് വന്നു. I like you , I want to help you , I want to share you my Personel photos എന്നിങ്ങനെ .... അവസാനം ഭീഷണി, ധനനഷ്ടം ... ചതി പറ്റി എന്നിങ്ങനെ ...

 *ഓർക്കുക* !!! വിദേശ സുന്ദരിക്ക് ഇഷ്ടപ്പെടാനും, സ്വകാര്യ കാര്യങ്ങൾ പങ്കുവെക്കാനും ഇത്രയും ദൂരെയുള്ള ഒരു പരിചയവുമില്ലാത്ത നമ്മൾ തന്നെ വേണോ? സൗന്ദര്യമുള്ളവർക്ക് യൂറോപ്പിൽ പഞ്ഞമോ? ചിന്തിക്കുക !! തട്ടിപ്പിനിരയാകരുത് !!

3, പെട്ടെന്ന് പണം ഇരട്ടിപ്പിക്കാൻ സുവർണ്ണാവസരം എന്ന് പറഞ്ഞു. ഞാൻ പൈസ കൊടുത്തു.ഇരട്ടിയായി കിട്ടി... പിന്നീട് കൂടുതൽ കൊടുത്തു.... പിന്നീട് യാതൊരു വിവരവുമില്ല.... പൈസ പോയി!
4, Multi level marketing !! ഇത് നിങ്ങൾ വിചാരിച്ച തരം അല്ല !! ടൂർ ആണ് / മരുന്ന് വിൽപ്പനയാണ്/ കഷണ്ടി പൂർണമായും മാറും / ബിസിനസാണ് /ഷെയർ ആണ് എന്നിങ്ങനെ പലതരം!! അവസാനം പണം പോയി!! യാതൊരു വിവരവുമില്ല !!!

 *ഓർക്കുക* : പെട്ടെന്ന് പണം ഇരട്ടിക്കാനും .... നിലവിൽ നേരായ യാതൊരു മാർഗ്ഗവുമില്ല.(നിയമാനുസൃതമായ  ബിസിനസ് /ഷെയർ മാർക്കറ്റ്/റിയൽ എസ്റ്റേറ്റ് അല്ലെങ്കിൽ ലോട്ടറി അടിക്കുക എന്നിങ്ങനെയല്ലാതെ)  തട്ടിപ്പിനിരയാകാതെ സൂക്ഷിക്കുക!!!

5, സോഷ്യൽ മീഡിയയിൽ കൂടി പരിചയപ്പെട്ടു. ഫോട്ടോ കണ്ടു. മികച്ച ജോലി എന്നു പറഞ്ഞു..സുന്ദരൻ / സുന്ദരി നേരിട്ടു കണ്ടു.... അറിഞ്ഞു... ചതി പറ്റി!!!

 *ഓർക്കുക* !!! സോഷ്യൽ മീഡിയയിൽ കാണുന്ന എല്ലാം അതേപടി ഉൾക്കൊള്ളര്യത്!! മികച്ച ക്യാമറയുള്ള/ Beauty app/ Fditing app കൾ ഉപയോഗിച്ച് ഫോട്ടോയിലും മറ്റും എന്ത് കൃത്രിമം വേണമെങ്കിലും വരുത്താം !!എല്ലാവർക്കും അറിയാമല്ലോ!! അത് കണ്ട് വിശ്വസിക്കരുത് !! തട്ടിപ്പാണ്!!!

6, ഒരു ലക്ഷം രൂപയുടെ ഐ.ഫോൺ 10000 രൂപയ്ക്ക്!!! പൈസ അടച്ചു. കിട്ടിയ പൊതി തുറന്നപ്പോൾ ചാണക കട്ട !!

 *ഓർക്കുക* !! ആരും നഷ്ടത്തിന് ജോലി ചെയ്യുന്നവരും ബിസിനസ് ചെയ്യുന്നവരുമല്ല. നമ്മൾക്ക് ഒരു ലക്ഷത്തിൻ്റെ ഫോൺ പതിനായിരത്തിന് തന്നതു കൊണ്ട് അവർക്ക് എന്ത് ലാഭം!! ചിന്തിക്കുക!! അങ്ങനെയെങ്കിൽ ഫ്രീ ആയി തന്നു കൂടെ!!  ഇത് ചതിയാണ്!!

7, ഫോണിൽ വിളിച്ചു OTP ചോദിച്ചു...ATM Card പുതുക്കാൻ / ആധാർ ലിങ്ക് ചെയ്യാൻ... എന്നിങ്ങനെ  പറഞ്ഞു... കൊടുത്തു... ബാങ്കിലെ പൈസ പോയി!! എന്തു ചെയ്യും!!

 *ഓർക്കുക* !! യാതൊരു ബാങ്കുകളിൽ നിന്നും ഫോണിൽ വിളിച്ച് OTP ആവശ്യപ്പെടില്ല !!  ഇത് ചതിയാണ്!!

8, App ൽ കൂടെ ലോൺ എടുത്തു !! ചതിയിൽ പെട്ടു!!  പൈസ നിക്ഷേപിച്ചു !! ഇരട്ടി കിട്ടുമെന്നു പറഞ്ഞു!! ചതിയിൽ പെട്ടു!!    

 *ഓർക്കുക* !!! ഒരു കാരണവശാലും ഇത്തരം ചതിയിൽ പെടരുത് !! തട്ടിപ്പാണ് !!

 ഇങ്ങനെ പലതരം പരാതികൾ !! അത് ഇവിടെ എഴുതിയാൽ ഒരു ദിവസം കൊണ്ട് തീരില്ല!!

ഇപ്പോൾ ഏറ്റവും കൂടുതൽ തട്ടിപ്പുകൾ നടക്കുന്നത് മൊബൈൽ, കമ്പ്യൂട്ടർ / ഇൻ്റെർനെറ്റ് /സോഷ്യൽ മീഡിയ / വ്യാജ ഓൺലൈൻ പർച്ചേസ് പ്ലാറ്റ്ഫോം / വ്യാജ ആപ്പുകൾ/ ഹണി ട്രാപ്പ്/ മണി ചെയിൻ  എന്നിങ്ങനെയാണ്. വിദേശ രാജ്യങ്ങളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും ഉള്ള കുശാഗ്രബുദ്ധിയുള്ള / ഇൻറർനെറ്റ് /കമ്പ്യൂട്ടർ രംഗത്തെ വിദഗ്ദ്ധൻമാരായ കള്ളൻമാരാണ് ഇതിനു പിന്നിൽ. ആയിരക്കണക്കിന് ആളുകളെ അവർ ചൂണ്ടയിടുമ്പോൾ ചെറിയ ശതമാനം ആളുകൾ അവരുടെ വലയിൽപ്പെടും!! അത് മതിയല്ലോ !! അതേ പോലെ കാണുന്ന എല്ലാ ആപ്പുകളിലും ലോഗിൻ ചെയ്ത് സ്വകാര്യ വിവരങ്ങൾ അപ് ലോഡ് ചെയ്യാതിരിക്കാൻ ശ്രമിക്കുക !! ഇങ്ങനെ കിട്ടുന്ന വിവരങ്ങളാണ് അവർ തട്ടിപ്പിനായി  ഉപയോഗിക്കുന്നത്!!പലതരം സാങ്കേതിക പ്രയാസങ്ങൾ കൊണ്ടും ഇത്തരക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരിക എന്നത് പ്രയാസമാണ്!!! അതുകൊണ്ട് ഓരോരുത്തരെ പറ്റിക്കുമ്പോഴും കിട്ടുന്ന ആത്മസുഖം  ഇത്തരക്കാരെ കൂടുതൽ തട്ടിപ്പിലേക്ക് നയിക്കുന്നു!! ഞാൻ ഇതെഴുതുന്നത്  എന്തിനെന്നാൽ!! 
ഒരുപാടു പേർക്ക് ഇത്തരം അബദ്ധങ്ങൾ പറ്റിയിട്ടുണ്ട്!! പലർക്കും പുറത്ത് പറയാൻ പോലും പറ്റാത്തത്ര പ്രയാസമുണ്ടായവരാണ്. അതുകൊണ്ട് നാം ഓരോരുത്തരും പ്രതിജ്ഞ ചെയ്യണം !! എനിക്ക് മേലിൽ / ഒരിക്കലും ഇത്തരം അബദ്ധങ്ങൾ പറ്റില്ലെന്ന് !! അതു മാത്രം മതി !! നമുക്ക് ഇത്തരം തട്ടിപ്പുകളിൽ പെടാതെ സ്വയം രക്ഷയ്ക്ക്!!!! ഇനി ആരും അറിഞ്ഞു കൊണ്ട് ഇത്തരം ചതികളിൽ പെടരുത് ! പെടില്ലെന്ന് നമുക്ക് ആശ്വസിക്കാം !!

അതിന് വേണ്ടി എല്ലാവരും ഈ മെസേജ് ഷെയർ ചെയ്യുക !! Maximum share💪

 *പ്രദീപ്. മുക്കം*

Post a comment

Whatsapp Button works on Mobile Device only