02 ജനുവരി 2021

ദാറുൽ ഖൈറിൻ്റെ നിർവൃതിയിൽ സംഗമിക്കുമ്പോൾ
(VISION NEWS 02 ജനുവരി 2021)2020 സെപ്തംബർ ഏഴിനായിരുന്നു പുത്തൂർ സർക്കിയിലെ അയഞ്ചേറ്റ് മുക്ക് യൂനിറ്റിലെ പുതിയോത്ത് മർഹൂം മൂസ മകൾ റംല, ഒരു വീടെന്ന സ്വപ്ന സാക്ഷാൽക്കാരത്തിന് എസ് വൈ എസ് കൊടുവള്ളി സോൺ കമ്മിറ്റിയെ സമീപിച്ചത്. പ്രസ്തുത ആവശ്യം സോൺ കമ്മിറ്റി അനുഭാവപൂർവ്വം പരിഗണിക്കുകയും പ്രദേശിക ഘടകവുമായി ആലോചിക്കുകയും വെണ്ണക്കോട് അബൂബക്കർ സഖാഫി ചെയർമാനും ശോഭ അബൂബക്കർ ഹാജി കൺവീനറും അബ്ദുല്ലക്കുട്ടി അയഞ്ചേറ്റ് മുക്ക് വർക്കിംഗ് കൺവീനറുമായി നിർമ്മാണ കമ്മിറ്റി രൂപീകരിക്കുകയും സോൺ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ തകൃതിയായ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. 

ഇന്ന് 2021 ജനുവരി 2. പ്രവൃത്തി തുടങ്ങി മൂന്ന് മാസവും 25 ദിവസവും പിന്നിടുമ്പോൾ മനോഹരമായ ഒരു വീടിൻ്റെ നിർമ്മാണം പൂർത്തിയാക്കി പ്രസ്തുത കുടുംബത്തിന് സുൽത്വാനുൽ ഉലമാ കാന്തപുരം ഉസ്താദ് താക്കോൽ ദാനം നിർവ്വഹിച്ച്, സയ്യിദ് അലി ബാഫഖി തങ്ങൾ ഉദ്ഘാടനം ചെയ്ത് കൈമാറുകയാണ്. 

കൊടുവള്ളി സോണിൻ്റെ അഭിമാന താരകങ്ങളായ വളണ്ടിയർ ടീമിൻ്റെ അശ്രാന്ത പരിശ്രമവും ഉദാരമതികളുടെ നിസ്സീമമായ സഹായ സഹകരണവും നിർമ്മലമനസ്കരുടെ ആത്മാർത്ഥമായ പ്രാർത്ഥനയുമൊരുമിച്ചപ്പോൾ നന്മയുടെ കവാടങ്ങൾ ഓരോന്നും എളുപ്പത്തിൽ തുറക്കപ്പെട്ടു.

കടപ്പാടുകൾ പലരോടുമുണ്ട്. തിരിച്ച് നൽകാനുള്ളത് എളിയ പ്രാർത്ഥനകൾ മാത്രം. ഇന്നത്തെ സായാഹ്നത്തിൽ സാദാത്തുകളും ഉലമാക്കളും എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കും. പ്രസ്തുത പരിപടിയിൽ പങ്കെടുക്കുന്നതിനും പ്രാർത്ഥനയിൽ പങ്കെടുക്കുന്നതിനും ഹൃദയപൂർവ്വം ക്ഷണിക്കുന്നു.

*ഡോ. അബൂബക്കർ നിസാമി*
ജന. സെക്രട്ടറി, എസ് വൈ എസ് കൊടുവള്ളി സോൺ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only