സമ്മേളനത്തിന് മുന്നോടിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സൻ ഇന്ത്യ സന്ദർശിക്കും. യുകെയിൽ ജനിതക മാറ്റം വന്ന കോവിഡ് വൈറസ് കണ്ടെത്തിയതിന് പിന്നാലെ പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടർന്ന് റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥി ആയുള്ള ഇന്ത്യ സന്ദർശനം ബോറിസ് ജോണ്സൻ റദ്ദാക്കിയിരുന്നു.
ബ്രിട്ടൻ, ജർമനി, കാനഡ, ഫ്രാൻസ്, ഇറ്റലി, ജപ്പാൻ, അമേരിക്ക രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ഉൾപ്പെടുന്നതാണ് ജി ഏഴ് രാജ്യങ്ങൾ. ഇന്ത്യക്ക് പുറമേ ഓസ്ട്രേലിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾക്ക് ജി-ഏഴ് ഉച്ചകോടിയിലേക്ക് ഇത്തവണ ക്ഷണമുണ്ട്.
മൂന്ന് രാജ്യങ്ങളെയും പ്രത്യേക അതിഥികളാണ് സമ്മേളനത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. കോവിഡ് പ്രതിരോധത്തിനായി ഇന്ത്യയും ബ്രിട്ടനും തമ്മിൽ കൈ കോർത്തു എന്നും ഇരു രാജ്യങ്ങളുടെയും സഹകരണം ഇക്കാലയളവിൽ വർധിച്ചിട്ടുണ്ടെന്നും ഇതു സംബന്ധിച്ച പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
Post a comment