കൊടുവള്ളി: കൊടുവള്ളി ഗവ. ഹൈസ്കൂളിൽ 2020-21 വർഷത്തെ ഇൻസ്പെയർ അവാർഡ് നേടിയ മുഹമ്മദ് അസീം, അശ്വന്ത് സുനീഷ് എന്നിവരെ കാരാട്ട് റസാഖ് എം.എൽ.എ അനുമോദിച്ചു. സ്കൂളിലെ പി.ടി.എ. പ്രസിഡന്റ് മുഹമ്മദ് കുണ്ടുങ്ങരയുടെയും ബുഷ്റയുടെയും മകനായ മുഹമ്മദ് അസീം, പുഴയിൽ അടിഞ്ഞുകൂടുന്ന മാലിന്യം എളുപ്പത്തിൽ നീക്കം ചെയ്യാൻ ബ്ലൂടൂത്ത് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണമാണ് തയ്യാറാക്കുന്നത്. കൊടുവള്ളി ഉളിയാടൻ കുന്നുമ്മൽ സുനീഷിന്റെയും സുനിതയുടെയും മകനായ അശ്വന്ത് സുനീഷ്, അന്ധരായവർക്ക് സഹായമാവുന്ന സ്മാർട്ട് കൈയുറ എന്ന ആശയമാണ് പ്രാവർത്തികമാക്കുന്നത്.
Post a comment