പാറമ്മൽ റസിഡന്റ്സ് അസോസിയേഷൻ കരുവൻപൊയിൽ കൊടുവള്ളി മുനിസിപ്പൽ ചെയർമാൻ വെള്ളറ അബ്ദു ,18,17,16ഡിവിഷൻ കൗൺസിലർമാരായ വയോളി മുഹമ്മദ് മാസ്റ്റർ ,ആയിഷ അബ്ദുള്ള ,ഷബീന നവാസ് എന്നീവർക്ക് സ്വീകരണം നൽകി .പരിപാടി അസോസിയേഷൻ മുഖ്യരക്ഷാധികാരി Dr എ കെ അബ്ദുൽ കാദർ ഉത്ഘാടനം ചെയ്തു .യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് കെവി അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു .കരുവൻപൊയിലിന്റെ ആവശ്യങ്ങളുന്നയിച്ചു കൊണ്ടുള്ള നിവേദനം കൊ ഓഡിനേറ്റർ പിസി അബുമാസ്റ്റർ മുനിസിപ്പൽ ചെയര്മാന് നൽകി .വൈസ് പ്രസിഡണ്ട് ടി പി കുഞ്ഞാലി ഹാജി റിപ്പോർട്ട് അവതരിപ്പിച്ചു .മുനിസിപ്പൽ ചെയർമാനുള്ള ഉപഹാരം കെപി രാമചന്ദ്രനും ,കൗൺസിലർമാർക്ക് യഥാക്രമം എ കെ സി അലി ,വനിതാ വിങ് പ്രസിഡന്റ് പിസി കദീജ, .ട്രെഷറർ കെവി ഷാനി എന്നീവരും നിവേദനം യഥാക്രമം എ കെ അബൂബക്കെർകുട്ടി, വൈസ് പ്രസിഡണ്ട് കെപി സുധാകരൻ ,ടി കെ പി അബ്ദുറഹിമാൻ ,പിസി ഷാഫി എന്നീവരും നൽകി .യോഗത്തിൽ നഗരസഭാ ചെയർമാൻ വെള്ളറ അബ്ദു 18ഡിവിഷൻ കൗൺസിലർ വയോളി മുഹമ്മദ് മാസ്റ്റർ എന്നീവർ സ്വീകരണത്തിന് നന്ദി പറഞ്ഞു കൊണ്ട് സംസാരിച്ചു .മറുപടി പ്രസംഗത്തിൽ നിവേദനത്തിലെ ആവശ്യങ്ങൾ അനുഭാവ പൂർവം പരിഗണിക്കുമെന്ന് മുൻസിപ്പൽ ചെയർമാൻ ഉറപ്പ് നൽകി .കൂടാതെ കെ കെ അബ്ദുല്ല ,ടി പി സി നവാസ് ,സിഎം ബഷീർ എന്നീവർ സംസാരിച്ചു .യോഗത്തിൽ പാറമ്മൽ റസിഡന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടിപി അർഷാദ് സ്വാഗതവും ട്രെഷറർ എ .കെ .സി അലി നന്ദിയും പറഞ്ഞു .
Post a comment