മഹാരാഷ്ട്രയിലെ ബാന്ദ്രയിൽ പത്ത് നവജാത ശിശുക്കൾ വെന്തുമരിച്ചു. ഐസിയുവിലുണ്ടായ തീപിടിത്തത്തിലാണ് മരണം. ബാന്ദ്ര ജില്ലാ ജനറല്‍ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് അപകടം.സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റില്‍ (എസ്എല്സിയു) ചികിത്സയിലായിരുന്ന കുഞ്ഞുങ്ങളാണ് മരിച്ചത്. ഏഴ് കുട്ടികളെ രക്ഷപ്പെടുത്തിയതായി ആശുപത്രിയിലെ സിവില്‍ സര്ജന് പ്രമോദ് ഖാന്‍ഡറ്റെ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
Post a comment