കൊടുവള്ളി. വിദ്യാർത്ഥികളിലും യുവാക്കൾക്കിടയിലും വൻതോതിൽ വ്യപകമായിക്കൊണ്ടിരിക്കുന്ന ലഹരി ഉപയോഗവും വിപണനവും നിരുത്സാഹപ്പെടുത്തുന്നതിനും അതിനെതിരെ പൊതു സമൂഹത്തെ ഉണർത്തുന്നതിനും വേണ്ടി *’ANTI DRUGS AWARENESS ROAD TRIP’ * എന്ന തീമിൽ വാവാട് സെന്ററിൽ നിന്നും ആരംഭിച് നോർത്ത് ഈസ്റ്റ് *ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ* എന്നീ രാജ്യങ്ങൾ സന്ദർശിച് വാവാട് സെന്ററിൽ അവസാനിക്കുന്ന കാർ യാത്ര *18.01.2021 തിങ്കൾ രാവിലെ 7.30 ന് * കൗൺസിലർ ശിവദാസന്റെയും voice of vavad club അംഗങ്ങളുടെയും മറ്റു പ്രമുഖ വ്യക്തികളുടെയും സാനിധ്യത്തിൽ *കൊടുവള്ളി മുനിസിപ്പൽ ചെയർമാൻ വെള്ളറ അബ്ദു ഫ്ലാഗ് ഓഫ് ചെയ്യും*.
വാവാട് സെന്റർ സ്വദേശികളായ സാലിഹ്, ഷാനവാസ്, നിയാസ്, ഷജീർ നെല്ലാങ്കണ്ടി എന്നിവരാണ് യാത്ര പുറപ്പെടുന്നത്.
ലഹരിക്കെതിരെ പൊതു സമൂഹം ഉണരണമെന്നും സാഹചര്യങ്ങളുടെ സമ്മർദത്തിലും സോഷ്യൽ മീഡിയയിലൂടെയുള്ള വിപണന തന്ത്രങ്ങളിലും പെട്ടുപോയ യുവാക്കളെ കുറ്റപ്പെടുത്തുകയോ അകറ്റി നിർത്തുകയോ ചെയ്യാതെ സ്നേഹത്തോടെ ചേർത്ത് നിർത്തി ലഹരി ഉപയോഗം വ്യക്തി ജീവിതത്തിലും സമൂഹത്തിലും വരുത്തിവെക്കുന്ന നാശങ്ങളുടെ അപകടം മനസ്സിലാക്കിക്കൊടുത്തുകൊണ്ട്, സന്തോഷകരവും ആരോഗ്യകരവുമായ സാമൂഹിക അന്തരീക്ഷം നിലനിർത്താൻ ഓരോ നാട്ടിലെയും പൊതു പ്രവർത്തകർ ശ്രദ്ധിക്കണമെന്നും യാത്രികർ അറീച്ചു.
യാത്രയുടെ വിവരങ്ങൾക് Instagram, YouTube open ചെയ്യുക
https://www.instagram.com/explore.talisman/
https://www.youtube.com/channel/UCIm1FSpC5dIoCV33EcFGrHw
Post a comment