02 ജനുവരി 2021

നന്മ നിറഞ്ഞ നാട്ടുകാരുടെ സഹായം ആസ്സാം സ്വദേശിയെ നാട്ടിലെത്തിച്ചു.
(VISION NEWS 02 ജനുവരി 2021)

ഓമശ്ശേരി :ആസാം സ്വദേശിയും മുണ്ടുപാറ ഫ്ലാറ്റിൽ താമസക്കാരനുമായ ഫൈസുദ്ധീൻ എന്ന വ്യക്തിക്കാണ് സ്വന്തം മകൾ മരിച്ചതറിഞ്ഞിട്ടും നാട്ടിൽ പോവാൻ കഴിയാത്തതിൻ്റെ പേരിൽ നാട്ടുകാർ ടിക്കറ്റും ചിലവുകളും സമാഹരിച്ചു നൽകി യാത്രയാക്കിയത്. 
ഇദ്ധേഹം കരഞ്ഞിരിക്കുന്നത് കണ്ട നാട്ടുകാരിൽ ചിലർ കാര്യമന്വേഷിക്കുകയും എൻ്റെ മുണ്ടുപാറ എന്ന വാട്ട്സാപ്പ് വഴി കാര്യങ്ങൾ നാട്ടുകാരിലെത്തിക്കുകയും ചെയ്തതോടെയാണ് മണിക്കൂറുകൾക്കകം ടിക്കറ്റും മറ്റു  സമാഹരിക്കാനായത്.
രാവിലെയുള്ള കോഴിക്കോട് ഗുവാഹത്തി  എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വഴിയാണ് ഫൈസുദ്ധീൻ നാട്ടിലെത്തിയത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only