04 ജനുവരി 2021

അതിതീവ്ര വൈറസ് കേരളത്തിലും;ആറുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
(VISION NEWS 04 ജനുവരി 2021)


തിരുവനന്തപുരം: ജനിതകമാറ്റം വന്ന വൈറസ് കേരളത്തില്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ആറുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് ഒരു കുടുബത്തിലെ രണ്ട് പേര്‍ക്കും ആലപ്പഴയിൽ ഒരു കുടുംബത്തിലെ തന്നെ രണ്ട് പേര്‍ക്കും കോട്ടയത്തും കണ്ണൂരിലും ഓരോ ആളുകൾക്കും ആണ് വൈറസ് സ്ഥിരീകരിച്ചത്. ഇവര്‍ ആശുപത്രിയില്‍ പ്രത്യേക നിരീക്ഷണത്തിലാണ്. രോഗികളുമായി ഇടപെട്ടവരേയും നിരീക്ഷിക്കും. അതിതീവ്ര വൈറസ് ബാധയുള്ള രാജ്യങ്ങളിൽ നിന്ന്  വന്നവരുമായി സമ്പര്‍ക്കമുണ്ടായവര്‍ ജാഗ്രത പാലിക്കണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only