12 ജനുവരി 2021

സ്വീകരണവും അവാർഡ് ദാനവും
(VISION NEWS 12 ജനുവരി 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകകൊടുവള്ളി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുവള്ളി യൂണിറ്റ് കൊടുവള്ളി മുൻസിപ്പാലിറ്റി യിൽ പുതുതായി തിരന്നെടുക്കപ്പെട്ട 36 കൌൺസിൽ അങ്ങഗൾക്കും ,കൊടുവള്ളി പ്രസ് ക്ലബ്ബ് പുതിയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട ജബ്ബാർ മാസ്റ്റർ ,അഷ്‌റഫ് ,സോജിത് എന്നീവർക്കും സ്വീകരണവും ,വ്യാപാരികളുടെ മക്കളിൽ നിന്നു എസ് എസ് .എൽ .സി ,പ്ലസ് 2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ 20 കുട്ടികൾക്കുള്ള അവാർഡ് ദാനവും ,കൊടുവള്ളി GHSS ൽ നിന്നും യങ് ഇന്ത്യ സയന്റിസ്റ്റ് അവാർഡ് നേടിയ കൊടുവള്ളി യൂണിറ്റ് മെമ്പറായ കുണ്ടുങ്ങര മുഹമ്മദിന്റെ മകൻ മുഹമ്മദ്‌ അസീം നെ ആദരിക്കലും കൊടുവള്ളി വ്യാപാരഭവനിൽ വെച്ച് നടന്നു .യോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് അഷ്‌റഫ് മൂത്തേടത് ഉത്ഘാടനം ചെയ്തു .മണ്ഡലം പ്രസിഡന്റ് കെ .നാരായൺ നായർ കുട്ടികൾക്കുള്ള അവാർഡ് ദാനം ഉത്ഘാടനം ചെയ്തു .മണ്ഡലം ജനറൽ സെക്രട്ടറി എ കെ അബ്ദുല്ല അനുമോദന പ്രസംഗം നടത്തി .മുന്സിപ്പാലിറ്റിക്കുള്ള നിവേദനം മണ്ഡലം വൈസ് പ്രസിഡണ്ട് ടി .കെ .അതിയത് നഗര സഭ ചെയര്മാന് നൽകി .സ്വീകരണത്തിന് നന്ദി പറഞ്ഞു കൊണ്ട് മുനിസിപ്പൽ ചെയർമാൻ വെള്ളറ അബ്ദു ,വൈസ് ചെയർപേഴ്സൺ സുശിനി ,കൗൺസിലർ മാരായ കെ ബാബു ,ശരീഫ കണ്ണാടിപ്പൊയിൽ ,നാസർകോയ തങ്ങൾ ,ശിവദാസൻ ,പ്രസ് ക്ലബ്ബ് പ്രസിഡന്റ് ജബ്ബാർ മാസ്റ്റർ എന്നീവർ സംസാരിച്ചു .യോഗത്തിൽ യൂണിറ്റ് ജനറൽ സെക്രട്ടറി ടിപി അർഷാദ് സ്വാഗതം പറഞ്ഞു .യൂണിറ്റ് പ്രസിഡന്റ് പി ടി എ ലത്തീഫ് അധ്യക്ഷധയും ,ജില്ലാ കമ്മിറ്റി മെമ്പർ എം .അബ്ദുൽ കാദർ ,യൂണിറ്റ് ട്രെഷറർ എം .വി വാസു ,സെക്രട്ടറി എൻ പി ലത്തീഫ് എന്നീവർ പ്രസംഗിച്ചു .ടി സെയ്ത് നന്ദി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only