11 January 2021

ജോ ​ബൈ​ഡ​ന്‍റെ വൈ​റ്റ്ഹൗ​സ് സം​ഘ​ത്തി​ല്‍ മൂ​ന്നു ഇ​ന്ത്യ​ൻ വം​ശ​ജ​ർ കൂ​ടി
(VISION NEWS 11 January 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


 വാ​ഷിം​ഗ്ട​ൺ ഡി​സി: നി​യു​ക്ത അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡന്‍റ് ജോ ​ബൈ​ഡ​ന്‍റെ വൈ​റ്റ്ഹൗ​സ് സം​ഘ​ത്തി​ല്‍ മൂ​ന്നു ഇ​ന്ത്യ​ൻ വം​ശ​ജ​രെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി. ത​രു​ണ്‍ ച​ബ്ര, സു​മോ​ന ഗു​ഹ, മു​ന്‍ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക ശാ​ന്തി ക​ള​ത്തി​ല്‍ എ​ന്നി​വ​രെ​യാ​ണ് ഉ​ന്ന​ത പ​ദ​വി​ക​ളി​ല്‍ നി​യ​മി​ച്ച​ത്.

സു​മോ​ന ഗു​ഹ​ക്ക് സൗ​ത്ത് ഏ​ഷ്യ സീ​നി​യ​ര്‍ ഡ​യ​റ​ക്ട​ര്‍, ത​രു​ണ്‍ ച​ബ്ര​ക്ക് ടെ​ക്‌​നോ​ള​ജി ആ​ന്‍​ഡ് നാ​ഷ​ണ​ല്‍ സെ​ക്യൂ​രി​റ്റി സീ​നി​യ​ര്‍ ഡ​യ​റ​ക്ട​ര്‍, ശാ​ന്തി ക​ള​ത്തി​ല്‍ ഡെ​മോ​ക്ര​സി-​ഹ്യൂ​മ​ന്‍ റൈ​റ്റ്‌​സ് കോ​ര്‍​ഡി​നേ​റ്റ​ര്‍ എ​ന്നീ പ​ദ​വി​ക​ളാ​ണ് ന​ല്‍​കി​യ​ത്. ബൈ​ഡ​ന്‍റെ​യും ക​മ​ല​യു​ടെ​യും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ല്‍ സൗ​ത്ത് ഏ​ഷ്യ വി​ദേ​ശ​ന​യ ഗ്രൂ​പ്പി​ന്‍റെ സ​ഹ​മേ​ധാ​വി​യാ​യി​രു​ന്നു ഗു​ഹ.

ആ​ല്‍​ബ്രൈ​റ്റ് സ്റ്റോ​ണ്‍​ബ്രി​ഡ്ജ് ഗ്രൂ​പ്പി​ലെ സീ​നി​യ​ര്‍ വൈ​സ് പ്ര​സി​ഡ​ന്‍റാ​ണ്. ജോ​ര്‍​ജ് ടൗ​ണ്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ സെ​ന്‍റ​ര്‍ ഫോ​ര്‍ സെ​ക്യൂ​രി​റ്റി ആ​ന്‍​ഡ് എ​മ​ര്‍​ജിം​ഗ് ടെ​ക്‌​നോ​ള​ജി​യി​ലെ സീ​നി​യ​ര്‍ ഫെ​ലോ ആ​ണ് ത​രു​ണ്‍. ‌നി​ല​വി​ല്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഫോ​റം ഫോ​ര്‍ ഡെ​മോ​ക്രാ​റ്റി​ക് സ്റ്റ​ഡീ​സ് സീ​നി​യ​ര്‍ ഡ​യ​റ​ക്ട​റാ​ണ് ശാ​ന്തി.

ശാ​ന്തി ക​ള​ത്തി​ലും ടൈ​ല​ര്‍ സി.​ബോ​സും ചേ​ര്‍​ന്നാ​ണ് ഓ​പ്പ​ണ്‍ നെ​റ്റ് വ​ര്‍​ക്‌​സ്: ദ് ​ഇം​പാ​ക്റ്റ് ഒ​ഫ് ദ ​ഇ​ന്‍റ​ര്‍​നെ​റ്റ് ഓ​ണ്‍ അ​തോ​റി​റ്റോ​റി​യ​ന്‍ റൂ​ള്‍ എ​ന്ന പു​സ്ത​കം എ​ഴു​തി​യ​ത്.

Post a comment

Whatsapp Button works on Mobile Device only