01 ജനുവരി 2021

SDPI കിഴക്കോത്ത് പഞ്ചായത്ത് കമ്മിറ്റി എളേറ്റിൽ മേഖല പദയാത്ര ഇന്ന്.
(VISION NEWS 01 ജനുവരി 2021)


കേന്ദ്ര സർക്കാറിൻ്റെ കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ പോരാടുന്ന, ശതകോടികൾക്ക് അന്നം തരുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് SDPI കിഴക്കോത്ത്  പഞ്ചായത്ത് കമ്മിറ്റി  എളേറ്റിൽ മേഖല പദയാത്ര ഇന്ന് (01-01-2021 വെള്ളി) വൈകുന്നേരം കൃത്യം 4 മണിക്ക്  തണ്ണിക്കുണ്ടിൽ നിന്ന്   ആരംഭിച്ച് കത്തറമ്മൽ വഴി എളേറ്റിൽ വട്ടോളിയിൽ സമാപിക്കും.

ജില്ലാ സെക്രട്ടറി സലീം കാരാടി ജാഥാ ക്യാപ്റ്റൻ മോൻടി അബൂബക്കറിന് നക്ഷത്രാങ്കിത രക്ത ഹരിത പതാക കൈമാറി ഉദ്ഘാടനം നിർവഹിക്കും.

സമാപന പരിപാടിയിൽ മണ്ഡലം വൈസ് പ്രസിഡണ്ട്  ആബിദ് പാലക്കുറ്റി മുഖ്യ പ്രഭാഷണം നടത്തും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only