23 ജനുവരി 2021

ആരാമ്പ്രം- കാഞ്ഞിരമുക്ക് റോഡ്: അധികൃതരുടെ അനാസ്ഥക്കെതിരെ SDPI ധർണ്ണ നടത്തി
(VISION NEWS 23 ജനുവരി 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എളേറ്റിൽ:
ആരാമ്പ്രം- കാഞ്ഞിരമുക്ക് റോഡിനോട് അധികൃതർ കാണിക്കുന്ന അനാസ്ഥക്കെതിരെ SDPl പ്രതിഷേധ ധർണ്ണ നടത്തി. ജനുവരി 22 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് പന്നൂരിൽ നടന്ന പരിപാടി മണ്ഡലം പ്രസിഡൻറ് പി ടി അഹമ്മദ് ഉദ്ഘാടനം ചെയ്തു.  

ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന നടപടി വെച്ച് പൊറുപ്പിക്കാനാവില്ലെന്നും വെറ്റമിക്സ്  ഉപയോഗിച്ച് റോഡ് താത്കാലികമായി സഞ്ചാരയോഗ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.അനാസ്ഥ ഇനിയും തുടരാനാണ് ബന്ധപ്പെട്ടവരുടെ ഭാവമെങ്കിൽ ജനങ്ങളെ അണി നിരത്തി ശക്തമായ പ്രക്ഷോഭത്തിന് പാർട്ടി നേതൃത്വം നൽകും.

പുത്തലത്ത് പറമ്പ് മുതൽ കാഞ്ഞിരമുക്ക് വരെയുള്ള റോഡ് ഉഴുത് മാറ്റി ഒന്നര മാസത്തിലധികമായി തുടരുന്ന കടുത്ത അനാസ്ഥക്കെതിരെ ധർണ്ണയിൽ പ്രതിഷേധമുയർന്നു.

പ്രശ്നത്തിൽ അധികാരികൾ അടിയന്തിരമായി ഇടപെടണമെന്നും മറ്റ് രാഷ്ടീയ പാർട്ടികൾ മൗനം വെടിഞ്ഞ് രംഗത്തിറങ്ങണമെന്നും നേതാക്കൾ  ആവശ്യപ്പെട്ടു.


 SDPI കിഴക്കോത്ത് പഞ്ചായത്ത് 
പ്രസിഡൻറ് കൊന്തളത്ത് റസാഖ്, സിക്രട്ടറി മോൻടി അബൂബക്കർ, വി എം നാസർ, സി പി ബഷീർ, പി കെ അബൂബക്കർ സംസാരിച്ചു. പന്നൂർ ബ്രാഞ്ച് സിക്രട്ടറി സലാം നന്ദി പ്രകാശനം നടത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only