ഓമശ്ശേരി:അമ്പലക്കണ്ടി ടൗൺ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച രണ്ടാമത് പ്രയാൺ(എക്സിക്യൂട്ടീവ് ക്യാമ്പ്) ഉജ്ജ്വലമായി.വയനാട് മാനന്തവാടിയിലെ കോഫിബീൻസിൽ നടന്ന ദ്വിദിന ക്യാമ്പ് ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു.പ്രസിഡണ്ട് ഡോ:കെ.സൈനുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.കേരള അൺ എയ്ഡഡ് ടീച്ചേഴ്സ് ആന്റ് സ്റ്റാഫ് ഫെഡറേഷൻ(എസ്.ടി.യു) സംസ്ഥാന ട്രഷറർ പി.സുൽഫീക്കർ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.ക്യാമ്പ് അമീർ ടി.പി.ജുബൈർ ഹുദവി പ്രാർത്ഥന നടത്തി.
വിവിധ സെഷനുകളിൽ പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് പി.പി.നൗഫൽ,പി.ശബീർ,യു.അബ്ദുൽ ഹസീബ്,സി.വി.സാബിത്ത്,ഇ.കെ.ജിയാദ്,കെ.ടി.അനു അൻഫാൽ,ജംഷി മാണിക്കഞ്ചേരി,ഇ.കെ.റിസ്വാൻ,കെ.ടി.യാസിർ,എൻ.കെ.നിയാസ് അലി എന്നിവർ സംസാരിച്ചു.ജന:സെക്രട്ടറി യു.കെ.ഷാഹിദ് സ്വാഗതവും ട്രഷറർ എം.ടി.നാസിഫ് നന്ദിയും പറഞ്ഞു.പഠനം,കല,വിനോദം,ആസൂത്രണം സെഷനുകളിലായാണ് ക്യാമ്പ് നടന്നത്.
രണ്ട് ദിവസത്തെ പഠന-വിനോദ യാത്ര അമ്പലക്കണ്ടി പുതിയോത്ത് വെച്ച് വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് അബു മൗലവി അമ്പലക്കണ്ടി ഫ്ലാഗ് ഓഫ് ചെയ്തു.
മോദി സർക്കാറിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ രാജ്യ തലസ്ഥാനത്ത് ഉജ്ജ്വലമായ പോരാട്ടം നടത്തുന്ന കർഷകർക്ക് ക്യാമ്പ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.വർഗ്ഗീയതയുടെ വിഷം വിതറി കേരളത്തിൽ ഭരണത്തുടർച്ചക്ക് കോപ്പ് കൂട്ടുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി മതേതര സമൂഹത്തെ വെല്ലുവിളിക്കുകയാണെന്നും പ്രബുദ്ധ ജനത ബാലറ്റിലൂടെ അതിശക്തമായി പ്രതികരിക്കുമെന്നും ക്യാമ്പ് അഭിപ്രായപ്പെട്ടു.2019 ൽ കക്കാടം പൊയിലിൽ വെച്ച് നടന്ന പ്രയാൺ ഒന്നിന്റെ തുടർച്ചയായാണ് പ്രയാൺ2 സംഘടിപ്പിച്ചത്.കഴിഞ്ഞ കാല പ്രവർത്തനങ്ങൾ വിലയിരുത്തിയ ക്യാമ്പ് പുതിയ കാലത്തേക്കുള്ള നവീനമായ പദ്ധതികളാവിഷ്ക്കരിക്കുകയും ചെയ്തു.
Post a comment