25 ഫെബ്രുവരി 2021

ഓമശ്ശേരി റൊയാഡിൽ ജൈവോത്സവ് 2021
(VISION NEWS 25 ഫെബ്രുവരി 2021)


ഓമശ്ശേരി :ജൈവ ഓമശ്ശേരി, സമീക്ഷ ഓമശ്ശേരിയുടെ സഹകരണത്തോടെ റൊയാഡ് ഫാം ഹൗസിൽ രണ്ട് ദിവസത്തെ *ജൈവോത്സവ് 21*
വിവിധ പരിപാടികളോടെ 
നടത്താൻ തീരുമാനിച്ചു .

*കൊയ്ത്തുത്സവം*,
*ജൈവകൃഷി ഉൽപന്നങ്ങളുടെ പ്രദർശനം*,
*നാടൻ ഭക്ഷണ വിഭവങ്ങളുടെ പ്രദർശനം*,
*പാട്ടരങ്ങ്*
തുടങ്ങിയ വിവിധ പരിപാടികൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നതാണ്. *ഫെബ്രുവരി 27,28 (ശനി, ഞായർ )* തീയതികളിലാണ് ജൈവോത്സവ് നടക്കുന്നത്.  
PV ഹുസ്സൈൻ മാസ്റ്റർ,  UK ഹുസ്സൈൻ, രാജീവൻ മാസ്റ്റർ എന്നിവർ മുഖ്യ രക്ഷാധികാരികളായും അഷ്റഫ് കാക്കാട് ചെയർമാനും 
P A ഹുസൈൻ മാസ്റ്റർ ചീഫ് കോർഡിനേറ്ററും നിധീഷ് കെ ട്രഷററായുമുള്ള സംഘാടക സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. സലാം മൂത്തേടത്ത്, ജംഷീർ എംകെ, ബഷീർ കെ കെ, ഉബൈദ് എൻ പി, സദറുദ്ദീൻ, ഹാരിസ്, മനാസ് കാസിം, റാഫി കെ ടി, താജുദ്ദ്ധീൻ ഷാ,ഫായിസ്, സാജിദ്, ഷംസീർ, സലാം മേലാമ്പ്ര എന്നിവർ കമ്മിറ്റി അംഗങ്ങളായും പ്രവർത്തിക്കുന്നു. 

 റൊയാഡിന്റെ പ്രകൃതിരമണീയമായ പശ്ചാത്തലത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടത്തുന്ന പരിപാടികൾ കുട്ടികൾക്കും മുതിർന്നവർക്കും പ്രകൃതിസ്നേഹികൾക്കും ഒരു ഉത്സവം തന്നെയായിരിക്കും. ആളുകൾക്ക് ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനുള്ള അവസരവും ജൈവോത്സവത്തോടനുബന്ധിച്ച് ഉണ്ടായിരിക്കും. കരോക്ക ഉപയോഗിച്ചും അല്ലാതെയും കുട്ടികൾക്കും മുതിർന്നവർക്കും പാട്ടു പാടാനുള്ള അവസരവും ചിത്രം വരക്കുന്നതിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only