26 ഫെബ്രുവരി 2021

ഇന്നലെ 25 കൂട്ടി ; പാചകവാതകം: ഈ മാസം കൂട്ടിയത്‌‌ 100 രൂപ
(VISION NEWS 26 ഫെബ്രുവരി 2021)


ന്യൂഡൽഹി
പാചകവാതക സിലിണ്ടർ വില ഈ മാസം കേന്ദ്ര സർക്കാർ കൂട്ടിയത്‌ 100 രൂപ.  മൂന്നുമാസത്തിനിടെ  കൂട്ടിയത്‌ 200 രൂപ. ബുധനാഴ്‌ച 25 രൂപ കൂട്ടിയതോടെയാണ്‌ ഒറ്റമാസ ‘റെക്കോഡും’ മോഡി സർക്കാർ സ്വന്തമാക്കിയത്‌. നേരത്തെ നൽകിയിരുന്ന സബ്‌സിഡി  കൂടി നിർത്തിയതോടെ സിലിണ്ടറൊന്നിന്‌ ‌‌ ഡൽഹിയിൽ നൽകേണ്ടിവരുന്നത്‌ 794 രൂപ.  ​ കൊച്ചിയിൽ 776 രൂപയായിരുന്ന 14.2 കിലോ സിലിണ്ടറിന്റെ വില 801 രൂപയായി. തിരുവനന്തപുരത്ത് 803.50ഉം കോഴിക്കോട്ട്‌ 803 രൂപയും കൊടുക്കേണ്ടിവരും.

സബ്സിഡി–-സബ്‌സിഡി രഹിത സിലിണ്ടറുകളുടെ വില തുല്യമായെന്ന വിചിത്ര വാദമുയർത്തിയാണ്‌ മെയ്‌ മുതൽ സബ്‌സിഡി നിർത്തിയത്‌.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only