08 February 2021

ജില്ലയില്‍ 403 പേര്‍ക്ക് കോവിഡ്. രോഗമുക്തി 410
(VISION NEWS 08 February 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




കോഴിക്കോട് ജില്ലയില്‍ ഇന്ന് 403 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ടുപേര്‍ക്കുമാണ് പോസിറ്റീവായത്. ആറുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 394 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോര്‍പ്പറേഷന്‍ പരിധിയില്‍ 105 പേര്‍ക്ക് സമ്പര്‍ക്കം വഴി പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. 4506 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 410 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. മൂന്നു ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. 7460 പേരാണ് പോസിറ്റീവായി ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍. മറ്റു ജില്ലക്കാരായ 208 പേര്‍ ജില്ലയില്‍ ചികിത്സയിലുണ്ട്. 6374 പേരാണ് വീടുകളില്‍ ചികിത്സയിലുള്ളത്. പുതുതായി വന്ന 1656 പേര്‍ ഉള്‍പ്പെടെ 23448 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 8.94 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Post a comment

Whatsapp Button works on Mobile Device only