ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിലെ സീനിയർ യൂറോളജിസ്റ്റ് ഡോക്ടർ സന്തോഷ് വർഗീസിന്റെ നേതൃത്വത്തിൽ നടന്ന ശസ്ത്രക്രിയയിലൂടെയാണ് മൂത്രാശയത്തിലെ ഭീമൻ കല്ല് പുറത്തെടുത്തത്. ഒരു വർഷത്തോളമായി വേദന അനുഭവിച്ച് വരികയായിരുന്നു രോഗി. അടി വയറിന് വേദനയും, ഭാരവും, മൂത്ര തടസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ശാന്തി ഹോസ്പിറ്റൽ യൂറോളജി വിഭാഗത്തിൽ പരിശോധനയ്ക്കായി എത്തിയത്. സ്കാനിങ്ങിലൂടെ കല്ലിന്റെ വലിപ്പം തിരിച്ചറിഞ്ഞ ഡോക്ടർ സർജറി നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് മൂത്രാശയത്തിൽ നിന്നും ഏതാണ്ട് 10 സെന്റീമീറ്റർ വലിപ്പവും 350 ഗ്രാമോളം തൂക്കവുമുള്ള കല്ല് പുറത്തെടുക്കുകയായിരുന്നു.
Post a comment