27 February 2021

എസ്.എസ്.എൽ.സി ദശദിന പഠന ക്യാമ്പ് അവസാനിച്ചു.
(VISION NEWS 27 February 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കൊടുവള്ളി : ചുണ്ടപ്പുറം യൂണിറ്റ് *ഡി.വൈ.എഫ്.ഐ* പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സൗജന്യ ദശദിന പഠന ക്യാമ്പ് അവസാനിച്ചു. ഓരോ വിഷയത്തിലും വിവിധ പ്രദേശങ്ങളിൽ നിന്ന് പ്രഗത്ഭരായ അധ്യാപകരെ അണിനിരത്തി ഒരുക്കിയ ക്യാമ്പിന്റെ അവസാന ദിവസം വിദ്യാർഥികൾക്കുള്ള പഠന കിറ്റ് വിതരണവും മാസ്ക് വിതരണവും നടത്തി.

സമാപന പരിപാടി സി.പി.ഐ(എം) താമരശ്ശേരി ഏരിയ കമ്മറ്റി അംഗം കെ.ബാബു ഉദ്‌ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ ഫൈസൽ കാരാട്ട് മുഖ്യതിഥിയായി. എം.കെ ശുഐബ് അധ്യക്ഷത വഹിച്ചു.

സി.കെ നിതിൻ , മുസ്തഫ, പി. വൈശാഖ് എന്നിവർ സംസാരിച്ചു.

 കെ.വി മിഥുൻ സ്വാഗതവും രാഥുൽ രാജ് നന്ദിയും പറഞ്ഞു.

Post a comment

Whatsapp Button works on Mobile Device only