കൊടുവള്ളിയിലും പരിസര പ്രദേശങ്ങളിലുമുളള ജല്ലറികളടക്കമുള്ള വ്യാപാര സ്ഥാപനങ്ങളിൽ മോഷണങ്ങൾ തുടർക്കഥയാവുമ്പോൾ വ്യാപാരികൾക്കിടയിൽ ആശങ്കയേറുന്നു. അധികൃതർ ഇടപെട്ട് സുരക്ഷാ നടപടികൾ ശക്തമാക്കണമെന്നാണ് വ്യാപാരികൾ ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം കൊടുവള്ളിയിലെ ബേബി ഗോൾഡ് കവറിങ് ആൻഡ് സിൽവർ കടയിൽ നടന്ന മോഷണത്തിൽ 7 പവൻ സ്വർണവും, മൂന്നര ലക്ഷത്തോളം വിലവരുന്ന സ്വർണം പൂശിയ ആഭരണങ്ങളും. 25,000 രൂപയും നഷ്ടപ്പെട്ടിരുന്നു. കടയുടെ മുൻവശത്ത് നിർത്തിയിട്ടിരുന്ന ബൈക്കും കാണാതായിരുന്നു. വടക്കൻ വീട്ടിൽ രാജീവിന്റെ ഉടമസ്ഥതയിലുള്ള ഈ കടയുടെ പിൻവശത്തെ ചുമർ കുത്തി തുരന്നാണ് മോഷ്ടാവ് അകത്തുകയറിയത്. കൊടുവള്ളി എസ്.ഐ സായൂജ് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. വ്യക്തമായ സിസിടിവി ദൃശ്യങ്ങൾ ലഭ്യമല്ലാത്തത് അന്വേഷണത്തെ ദുഷ്കരമാക്കുന്നുണ്ട്. കഴിഞ്ഞ എട്ട് മാസത്തിനിടെ ഈ റൂറൽ പരിധിയിൽ എട്ട് ഇല്ലറികളിലാണ് സമാനമായ രീതിയിൽ മോഷണങ്ങൾ നടന്നത്. രാത്രികാല പൊലീസ് പെട്രോളിങ് ശക്തമാക്കണമെന്നും പ്രധാന ഇടങ്ങളിലെല്ലാം ഗുണനിലവാരമുള്ള സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുവളളി യൂണിറ്റ് പ്രസിഡണ്ട് പി.ടി.എ ലത്തീഫ് ആവശ്യപ്പെട്ടു. രാത്രികാല സുരക്ഷ ഉറപ്പാക്കാൻ സെക്യൂരിറ്റികളെ നിയമിക്കൽ, ക്യാമറ സ്ഥാപിക്കൽ തുടങ്ങിയ നടപടികളെടുത്താൽ വ്യാപാരികളുടെ പൂർണ്ണ പിന്തുണയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്ന കാര്യം വ്യാപാരികൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അടുത്ത പദ്ധതിയിൽ ഉൾപ്പെടുത്തി അത് പരിഗണിക്കുമെന്നും നഗരസഭാധ്യക്ഷൻ വെള്ളം അബ്ദ പ്രതികരിച്ചു. സംസ്ഥാനത്ത് അരങ്ങേറിയ ആദ്യത്തെ തോക്കു ചൂണ്ടിയുള്ള അന്യസംസ്ഥാന മോഷ്ടാക്കളുടെ ജല്ലറി കവർച്ചയും കൊടുവളളി പോലീസ് സ്റ്റേഷൻ പരിധിയിൽപെടുന്ന ഓമാശരിയിലെ ശാദി ഗോൾഡ്ൽ ഒന്നര വർഷം മുൻപാണ് നടന്നത്. കഴിഞ്ഞ ജനുവരിയിൽ കൊടുവള്ളി മാർക്കറ്റ് റോഡിലെ കീർത്തി വല്ലറിയിലും മോഷണശ്രമം നടന്നിരുന്നു. കോവിഡ് സാഹചര്യത്തിൽ രാത്രി പത്ത് മണിയോടെ തന്നെ അങ്ങാടികൾ വിജനമാകുന്നതും മോഷ്ടാക്കൾക്ക് തുണയാകുന്നുണ്ട്.
Post a comment