കൊടുവള്ളി:
'രാജ്യത്തിനായി പോപ്പുലർ ഫ്രണ്ടിനൊപ്പം' എന്ന പേരിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ രാജ്യവ്യാപകമായി സംഘടിപ്പിച്ച് വരുന്ന പ്രചാരണ പരിപാടിയുടെ ഭാഗമായി കിഴക്കോത്ത് ഏരിയ പൗരസദസ്സ് സംഘടിപ്പിച്ചു. പുത്തലത്ത് പറമ്പിൽ നടന്ന പരിപാടിയിൽ ഏരിയ അംഗം ഹാഫിസ് ജഷീർ മുസ്ലിയാർ വിഷയാവതരണം നടത്തി.
മതേതര ഭരണഘടന തകർത്ത് ഹിന്ദുത്വ രാഷ്ട്രം സ്ഥാപിക്കാനും മനുസ്മൃതിക്കനുസൃതമായി ജനങ്ങളെ വിഭജിച്ച് ബ്രാഹ്മണ മേധാവിത്വം സ്ഥാപിക്കാനുമുള്ള ആർ എസ് എസ് ശ്രമത്തെ ജനകീയമായി ചെറുത്ത് തോൽപിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഐക്യവും സാഹോദര്യവും മുറുകെപ്പിടിച്ച് കൊണ്ട് ഫാഷിസ്റ്റ് ഭീഷണികളെ ചെറുക്കാൻ ജനങ്ങൾ മുന്നിട്ടിറങ്ങണം.
വിവിധ സംസ്ഥാനങ്ങളിൽ കേഡർ സ്വഭാവത്തോടെ ചിട്ടയായി പ്രവർത്തിച്ച് വരുന്ന പോപ്പുലർ ഫ്രണ്ടിൻ്റെ കരങ്ങൾക്ക് ശക്തി പകരാൻ ഇന്ത്യൻ ജനത തയ്യാറാവണം. വൈദേശിക ശക്തികളെ തുരത്തിയ പാരമ്പര്യമുള്ള ഇന്ത്യക്കാർ ഫാഷിസത്തെ ചെറുത്ത് തോൽപിക്കുക തന്നെ ചെയ്യുമെന്നും എൻ ആർ സി വിരുദ്ധ സമരങ്ങളും കർഷക സമരങ്ങളും അതിൻ്റെ സൂചനകളാണെന്നും അദ്ദേഹം പറഞ്ഞു.
കിഴക്കോത്ത് ഏരിയ പ്രസിഡൻ്റ് പി ടി റഷീദ് അധ്യക്ഷത വഹിച്ചു. കൊടുവള്ളി ഡിവിഷൻ പ്രസിഡൻറ് നിസാർ അഹമ്മദ്, ഏരിയ സിക്രട്ടറി സി പി ബഷീർ, പുത്തലത്ത് പറമ്പ് യൂണിറ്റ് പ്രസിഡൻറ് മുനീർ എൻ പി ,സലാം പന്നൂർ
എന്നിവർ സംസാരിച്ചു.
Post a comment