20 February 2021

പെട്രോൾ വില വർദ്ധന: കോർപ്പറേറ്റുകളുടെ ഏജന്റായ കേന്ദ്ര സർക്കാരിനെതിരെ ജനരോഷമുയരണം : വെൽഫെയർ പാർട്ടി
(VISION NEWS 20 February 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ഓമശ്ശേരി: സർവ്വകാല റെക്കോർഡിലെത്തിയ പെട്രോൾ-ഡീസൽ വില വർദ്ധനവിലൂടെ ജനങ്ങളെ കൊള്ളയടിക്കാൻ കമ്പനികളെ കയറൂരിവിട്ട് കേന്ദ്ര സർക്കാർ  അവർക്ക് വിടുപണി ചെയ്യുകയാണെന്നും സർക്കാരിനെതിരെ രാജ്യത്തെമ്പാടും ജനരോഷമുയരണമെന്നും വെൽഫെയർ പാർട്ടി ഓമശ്ശേരി പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് ഖലീൽ ഒപി പറഞ്ഞു. ഓമശ്ശേരി ടൗണിൽ വെൽഫെയർ പാർട്ടി, ഫ്രറ്റേണിറ്റി നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
        എക്‌സൈസ് ഡ്യൂട്ടി ഇല്ലാതാക്കി പെട്രോളിയം ഉൽപന്നങ്ങൾ ജി.എസ്.ടി പരിധിയിൽ പെടുത്തണം.  പെട്രോളിയം ഉൽപന്നങ്ങളുടെ വില നിയന്ത്രണാധികാരം സർക്കാർ തിരിച്ചെടുക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ഫ്രറ്റേണിറ്റി മൂവ്മെന്റ് കൊടുവള്ളി മണ്ഡലം വൈസ് പ്രസിഡൻറ് ശമീം കെ സി, ടി സാബിർ , ഹസ്സൻകുട്ടി, ശഫീഖ് ടി കെ. നഈം യു കെ, തുടങ്ങിയവർ പരിപാടിക്ക് നേതൃത്തം കൊടുത്തു.

Post a comment

Whatsapp Button works on Mobile Device only