കൊടുവള്ളി -കിഴക്കാലച്ചിയിൽ അബ്ദു റഷീദിന്റെ
വീട്ടിലാണ് അർദ്ധരാത്രി കവർച്ച നടന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന റഷീദിന്റെ ഭാര്യയുടെ കഴുത്തിലണിഞ്ഞ മൂന്നരപ്പവൻ തൂക്കം വരുന്ന സ്വർണ്ണമാലയാണ് നഷ്ടപ്പെട്ടത്.
പിൻവശത്തെ അടുക്കള വാതിൽ തകർത്താണ് കള്ളൻ അകത്ത് കടന്നത്.
ചെയിൻ പൊട്ടിച്ചെടുത്ത ശേഷം കൈകളിലെ സ്വർണ്ണവളകൾ പൊട്ടിച്ചെടുക്കാൻ ശ്രമിക്കവെ വീട്ടുകാർ ഉണർന്ന് ഒച്ചവെച്ചതിനാൽ കള്ളൻ ഓടി രക്ഷപ്പെട്ടു.
കൊടുവള്ളി പോലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദര്യം സ്ഥലത്തെത്തി, സമീപ വീടുകളിൽ മോഷണശ്രമങ്ങൾ നടന്നതായി നാട്ടുകാർ പറയുന്നു.
Post a comment