19 ഫെബ്രുവരി 2021

ആരോഗ്യ ഉപ കേന്ദ്രത്തിന് തറക്കല്ലിട്ടു.
(VISION NEWS 19 ഫെബ്രുവരി 2021)കൊടുവള്ളി-കൊടുവള്ളി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് കീഴിൽ പഴയ RTO ഓഫീസ് പരിസരത്ത് പ്രവർത്തിക്കുന്ന വർഷങ്ങൾ പഴക്കമുള്ള ജീർണാവസ്ഥയിലുള്ള കെട്ടിടം പൊളിച്ചു മാറ്റി എല്ലാ വിധ സൗകര്യങ്ങളോടും കൂടി രണ്ട് നിലയിലായി 49 ലക്ഷം രൂപ വിനിയോഗിച്ചു നിർമിക്കുന്ന കൊടുവള്ളി സബ് സെന്ററിന്റെ നിർമാണ പ്രവർത്തിയുടെ ഉദ്ഘാടനം ബഹു കാരാട്ട് റസാഖ് എം എൽ എ നിർവഹിച്ചു. നഗരസഭ ചെയർമാൻ വെള്ളറ അബ്ദു അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ പി ടി എ റഹീം എം എൽ എ മുഖ്യാഥിതിയായി. ചടങ്ങിൽ കൗൺസിലർമാരായ പി കെ സുബൈർ, കളത്തിങ്ങൽ ജമീല,ഒ പി റഷീദ്,ഇ സി മുഹമ്മദ്‌,പി ടി എ ലത്തീഫ്,ഒ പി റസാക്, കെ കെ ഹംസ,പി ടി മൊയ്‌തീൻ കുട്ടി മാസ്റ്റർ, സി പി റസാഖ്,പി ടി അസൈൻ കുട്ടി,വേളാട്ട് മുഹമ്മദ്‌,അഡ്വ പി അബ്ദുറഹ്മാൻ,എ പി സിദ്ധീഖ്,കാരാട്ട് ശംസു, അസീസ് കരിമ്പനക്കൽ,പി കെ ഹനീഫ,സി പി റഫീഖ്,കാരാട്ട് മുഹമ്മദ്‌ എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫിസർ ഡോ റിൻസി ആന്റണി സ്വാഗതവും JPHN ഇ ടി സുലൈഖ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only