02 February 2021

അപ്രോച്ച് റോഡ് ഉദ്ഘാടനം ചെയ്തു.
(VISION NEWS 02 February 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക





കത്തറമ്മൽ: തണ്ണിക്കുണ്ട് പാതിരിപ്പറമ്പത്ത് - വാടിക്കൽ റോഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിന്റെ അപ്രോച്ച് റോഡ് ഉദ്ഘാടനം കാരാട്ട് റസാഖ് എം.എൽ. എ നിർവ്വഹിച്ചു. ഏകദേശം ഇരുപത്തിയഞ്ചോളം വർഷം പഴക്കമുള്ള പാലത്തിന് അപ്രോച്ച് റോഡ് ഇല്ലാത്തതിനാൽ ഗതാഗതം മുടങ്ങിക്കിടക്കുകയായിരുന്നു. എം.എൽ. എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും ഇരുപത്തിയഞ്ച് ലക്ഷം രൂപ വകയിരുത്തിയാണ് റോഡ് നിർമ്മാണം പൂർത്തിയാക്കി ഗതാഗത യോഗ്യമാക്കിയത്.

ചടങ്ങിൽ കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസ്റി പൂക്കാട്ടുപുറായിൽ അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക മേഖലയിലള്ളവർ സംബന്ധിച്ചു. സുരേഷ് ചളിക്കോട്, പി.ടി.അബ്ദുറഹിമാൻ മാസ്റ്റർ, പോക്കർ മാസ്റ്റർ, കരീം കൈപ്പാക്കിൽ, ഇമ്പിച്ചിയമ്മദ് ഹാജി, ടി.പി. സൈതൂട്ടി മാസ്റ്റർ, എം.ടി. സലീം മാസ്റ്റർ, നസീർ ബാവ, ദിജേഷ് വലിയപറമ്പ തുടങ്ങിയവർ സംസാരിച്ചു.

Post a comment

Whatsapp Button works on Mobile Device only