24 ഫെബ്രുവരി 2021

ഓമശ്ശേരി സർവീസ് സഹകരണ ബാങ്ക് ഓൺലൈൻ സേവന കേന്ദ്രം വെളിമണ്ണയിൽ
(VISION NEWS 24 ഫെബ്രുവരി 2021)


വെളിമണ്ണ: ഓമശ്ശേരി സര്‍വീസ് സഹകരണ ബാങ്കിന്റെ കീഴില്‍ വെളിമണ്ണയില്‍ ആരംഭിക്കുന്ന ജനസേവനകേന്ദ്രത്തിന്റെ ഉല്‍ഘാടനം നാളെ(25/02/2021) രാവിലെ 10.30ന് ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. അബ്ദുന്നാസര്‍ നിര്‍വഹിക്കും.

     രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് സി പി ഉണ്ണിമോയി അദ്ധ്യക്ഷത വഹിക്കും.

      ബാങ്കിംഗ് സേവനങ്ങള്‍ക്കു പുറമെ മെെക്രോ എ ടി എം സംവിധാനം, ഓണ്‍ലെെന്‍ അപേക്ഷകള്‍, ഗ്രാമപഞ്ചായത്ത്-വില്ലേജ് ഓഫീസ് ഓണ്‍ലെെന്‍ സേവനങ്ങള്‍, RTO സേവനങ്ങള്‍, ട്രെയിന്‍ ടിക്കറ്റ് റിസര്‍വേഷന്‍, ഭൂനികുതി, ഫോട്ടോ സ്റ്റാറ്റ്, മണി ട്രാന്‍സ്ഫര്‍ തുടങ്ങി നിരവധി സേവനങ്ങള്‍ ലഭ്യമാവും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only