24 ഫെബ്രുവരി 2021

വയനാട് യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
(VISION NEWS 24 ഫെബ്രുവരി 2021)
ചുരം റോഡ് ഇടിച്ചിൽ, കാറുകൾ മാത്രമേ സുഖമായി കടന്നു പോകാൻ സാധിക്കുകയുള്ള

   

താമരശ്ശേരി: ചുരത്തിൽ തകരപ്പാടിക്ക് സമീപം റോഡുപണി നടക്കുന്ന ഭാഗത്ത് കൂടുതൽ ഭാഗം ഇടിഞ്ഞതിനാൽ വലിയ വാഹനങ്ങൾ ഒന്നും കടന്ന് പോകില്ല. കാറുകൾക്ക് കടന്ന് പോകാവുന്ന വീതിയിൽ മാത്രമേ റോഡ് അവശേഷിക്കുന്നുള്ളൂ. 
മൂന്നു ദിവസത്തിലധികം ഇതേ അവസ്ഥ തുടരും.

റോഡ് തകർച്ച അറിയാതെ എത്തിച്ചേർന്ന നിരവധി വാഹനങ്ങളാണ് ചുരത്തിന് മുകളിലും ,താഴെയും  കുടുങ്ങി കിടക്കുന്നത്.

👉വയനാട് യാത്രക്കാർ താമരശ്ശേരിയിൽ നിന്നും ബാലുശ്ശേരി ഉള്ളിയേരി, കുറ്റ്യാടി വഴി തിരിഞ്ഞ് പോകേണ്ടതാണ്.

👉 വയനാട് ഭാഗത്ത് നിന്നും വരുന്നവർക്ക് നാടുകാണി ചുരം നിലമ്പൂർ വഴി   കോഴിക്കോട്  എത്തിച്ചേരാവുന്നതാണ്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only