ഓമശ്ശേരി: സമകാലിക വെല്ലുവിളികളെ നേരിടുന്നതിന് സംവാദവും സംശയ നിവാരണവും നടത്തുന്നതിന് പണ്ഡിതന്മാർ കരുത്ത് നേടണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജില്ലാ വൈസ് പ്രസിഡന്റ് എൻ.അബ്ദുല്ല ഫൈസി അഭിപ്രായപ്പെട്ടു. ആധുനിക ടെക്നോളജി ഉപയോഗപ്പെടുത്തി മത ഗ്രന്ഥങ്ങളുമായി ബന്ധിപ്പിച്ച് ഗവേഷണങ്ങൾ നടത്താനും ശാസ്ത്രീയ വിഷയങ്ങളെ അവബോധത്തോടെ ഗ്രഹിപ്പിക്കാനും പണ്ഡിതന്മാർക്ക് സാധിക്കണം;അദ്ദേഹം പറഞ്ഞു. ജാമിഅ: നൂരിയ്യ:യുടെ പൂർവ്വ വിദ്യാർത്ഥി സംഘടന ഓസ്ഫോജന കോഴിക്കോട് ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന താമരശ്ശേരി താലൂക്ക് ഫൈസി സംഗമം ഓമശ്ശേരിയിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഓസ്ഫോജന ജില്ലാ ജന. കൺവീനർ നാസർ ഫൈസി കൂടത്തായി അധ്യക്ഷത വഹിച്ചു. ഓസ്ഫോജന സംരംഭമായ കോട്ടുമല ഇസ്ലാമിക് കോംപ്ലക്സിന്റെ പുതിയ പദ്ധതി ജന.സെക്രട്ടറി സുലൈമാൻ ഫൈസി ചുങ്കത്തറ അവതരിപ്പിച്ചു. ലത്തീഫ് ഫൈസി പൂനൂർ, എ.യു.മുഹമ്മദ് ഫൈസി, യു.പി.സി.അബൂബക്കർ കുട്ടി ഫൈസി, ഇ.അഹമ്മദ് കുട്ടി ഫൈസി വെണ്ണക്കോട് , എൻ.മുഹമ്മദ് ഫൈസി നടമ്മൽ പോയിൽ, ഇ.കെ അബ്ദുല്ല ഫൈസി ഏച്ചിക്കുന്ന്, പി.സി.യൂസുഫ് ഫൈസി വെണ്ണക്കോട്, പി.പി കുഞ്ഞാലൻകുട്ടി ഫൈസി ,നൂറുദ്ധീൻ ഫൈസി മുണ്ടുപാറ,മുസ്തഫ ഫൈസി അമ്പലക്കണ്ടി ,സലാം ഫൈസി പെരിവില്ലി പ്രസംഗിച്ചു. കോ-ഓഡിനേറ്റർ ഇബ്രാഹിം ഫൈസി ജാറംകണ്ടി സ്വാഗതവും ഉമ്മർ ഫൈസി മങ്ങാട് നന്ദിയും പറഞ്ഞു.
Post a comment