20 February 2021

ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി
(VISION NEWS 20 February 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



കിഴക്കോത്ത് -കിഴക്കോത്ത് സർവീസ് സഹകരണ ബാങ്ക് ഭരണ സമിതിയുട നേതൃത്വത്തിൽ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക്  സ്വീകരണം നൽകി. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എം എ ഗഫൂർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻറ്   സിഎം ഖാലിദ് അധ്യക്ഷത വഹിച്ചു. കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡണ്ട് പി പി നസ്റി , പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി കെ അബ്ദുറഹ്മാൻ മാസ്റ്റർ , എം എം വിജയകുമാർ, പാട്ടത്തിൽ അബൂബക്കർ ഹാജി, കെ ആലി മാസ്റ്റർ ,ജില്ലാ പഞ്ചായത്ത് മെമ്പർ  പി ടി എം ഷറഫു ന്നീസ ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  ടി എം രാധാകൃഷ്ണൻ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിജി, പഞ്ചായത്ത്  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ  കെ കെ ജബ്ബാർ മാസ്റ്റർ,  റംല മക്കാ ട്ടുപ്പോയിൽ, പ്രിയങ്ക കരൂഞ്ഞി ,മെമ്പർമാരായ മംഗലങ്ങാട്ടു മുഹമ്മദ് മാസ്റ്റർ, നസീമ ജമാലുദ്ദീൻ, എം എം അബ്ദുറഹ്മാൻ ,ബാങ്ക് സെക്രട്ടറി ഷക്കീല തുടങ്ങിയവർ സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡണ്ട്  ബാലകൃഷ്ണൻ നായർ സ്വാഗതവും  ബാങ്ക് ഡയറക്ടർ  നൗഷാദ് പന്നൂർ നന്ദിയും പറഞ്ഞു.

Post a comment

Whatsapp Button works on Mobile Device only