കൊടുവള്ളി: അഞ്ച് വർഷത്തോളമായി കളരാന്തിരിയിലും, പരിസരത്തും കൂലിപ്പണി ചെയ്തു വരുന്ന ബീഹാർ സ്വദേശിയായ 'മനോജ് ' തൻ്റെ ഭാര്യയുടെ അസുഖത്തിനുള്ള ചികിത്സക്ക് തൻ്റെ കയ്യിലുള്ളത് നാട്ടിലേക്ക് അയച്ച് കൊടുക്കുകയും, വൈകാതെത്തന്നെ ഭാര്യയുടെ മരണവിവരം അറിയുകയും ചെയ്തു. മരണ വാർത്തയും, നാട്ടിലെത്താനുള്ള സാമ്പത്തിക പ്രയാസവും കാരണം എന്ത് ചെയ്യുമെന്നറിയാതെ ദുഃഖത്തോടെയുള്ള അവസ്ഥ കളരാന്തിരിയിലെ വ്യാപാരിയും, ജീവകാരുണ്യ പ്രവർത്തകനുമായ യു കെ സുബൈറിൻ്റെ ശ്രദ്ധയിൽപ്പെടുകയും, സുഹൃത്തുക്കളായ മേടോയിൽ ഗഫൂർ, വട്ടിക്കുന്നുമ്മൽ അശ്റഫ്, കണ്ടിൽതൊട്ടുക മജീദ്, ആലപ്പുറായിൽ ശമീർ എന്നിവർ ഇടപെട്ട് സഹായത്തിനായ് നാട്ടുകാരെ വിവരം അറിയിച്ചു. അറിഞ്ഞവരെല്ലാം ഉടൻതന്നെ സഹായങ്ങൾ നൽകി. പെട്ടെന്ന് തന്നെ മനോജിനെ നാട്ടിലെത്തിക്കാനുള്ള സാമ്പത്തിക ചിലവ് ശരിപ്പെടുത്തുകയും, യാത്രക്കുള്ള ടിക്കറ്റും, ചിലവിനുള്ള പണവും മനോജിന് കൈമാറുകയും ചെയ്തു. ഈ വലിയ സഹായം ചെയ്തതിന് നന്ദി പറയാൻ വാക്കുകളില്ലാതെ മനോജ് കളരാന്തിരിയിൽ നിന്നും നാം ഏർപ്പെടുത്തിയ ഓട്ടോമാർഗ്ഗം എയർപോർട്ടിലെത്തി. അവിടുന്ന് വിമാനമാർഗം നാട്ടിലുമെത്തി. അവിടെ എത്തിയ ഉടൻ തന്നെ *കളരാന്തിരിയുടെ കനിവിന്ന് ഹൃദയം റിറഞ്ഞ കടപ്പാട്* അറിയിക്കുകയും, ദൈവത്തിന് നന്ദി പറയുകയും ചെയ്തു. ഈവിവരം നാട്ടുകാരെ അറിയിക്കുന്നതോടൊപ്പം, ഇതിന്ന് സഹായിച്ചവർക്കെല്ലാം ഞങ്ങൾ നന്ദി അറിയിക്കുന്നതായി യു കെ സുബൈർ അറിയിച്ചു. കളരാന്തിരിയുടെ ഇത്തരം മനസ്സ് എന്നും പ്രശംസിക്കപ്പെടാറുണ്ടെങ്കിലും പലതും നാം വാർത്തയാക്കാറില്ലെന്ന് മാത്രം. മതസൗഹാർദ്ദവും, സൗഹൃദാന്തരീക്ഷവും, പരസ്പര സഹായങ്ങളും എന്നും നമ്മുടെ നാടിനും സമൂഹത്തിനും അഭിമാനമേ നൽകിയിട്ടുള്ളൂ. ഏതു പ്രയാസ ഘട്ടങ്ങളിലും മുഖം നോക്കാതെയുള്ള ഈ പ്രവർത്തനങ്ങളെല്ലാം മുന്നോട്ടും പ്രശംസനീയമാണ്.
✍️ _അബൂ ഇർഷാദ്_
Post a comment