24 ഫെബ്രുവരി 2021

ഇരട്ടക്കുളങ്ങര ലീഗ്‌ സമ്മേളനത്തിന്‌ ഉജ്ജ്വല പരിസമാപ്തി
(VISION NEWS 24 ഫെബ്രുവരി 2021)


ഓമശ്ശേരി:കേന്ദ്ര-കേരള സർക്കാറുകൾ ദ്രോഹപരമായ സമീപനങ്ങളിലൂടെ പൊതു ജനങ്ങളെ വെല്ലു വിളിക്കുകയാണെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ്‌ കേരളത്തിൽ ഇടതു ദുർഭരണത്തെ തൂത്തെറിയുന്നതായിരിക്കുമെന്നും മുസ്‌ലിം ലീഗ്‌ സംസ്ഥാന സെക്രട്ടറി സി.പി.ചെറിയ മുഹമ്മദ്‌ അഭിപ്രായപ്പെട്ടു.കേന്ദ്രവും കേരളവും ഒരേ തൂവൽ പക്ഷികളായാണ്‌ പ്രവർത്തിക്കുന്നത്‌.അധികാരഭ്രമം മൂത്ത മാർക്സിസ്റ്റ്‌ പാർട്ടിയുടേയും ബി.ജെ.പിയുടേയും കൂട്ടു കൃഷി പ്രബുദ്ധ കേരളത്തിൽ വിലപ്പോവില്ലെന്നും സി.പി.കൂട്ടിച്ചേർത്തു.

മുക്കം നഗരസഭയിലെ അമ്പലക്കണ്ടി ഇരട്ടക്കുളങ്ങര മുസ്‌ലിം ലീഗ്‌ സംഘടിപ്പിച്ച പൊതു സമ്മേളനം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഡിവിഷൻ മുസ്ലിം ലീഗ്‌ പ്രസിഡണ്ട്‌ എം.എം.ഇബ്രാഹീം മുസ്‌ലിയാർ അദ്ധ്യക്ഷത വഹിച്ചു.കൊടുവള്ളി മണ്ഡലം മുസ്‌ലിം ലീഗ്‌ പ്രസിഡണ്ടും മുൻ എം.എൽ.എയുമായ വി.എം.ഉമർ മാസ്റ്റർ,തിരുവമ്പാടി മണ്ഡലം മുസ്‌ലിം ലീഗ്‌ പ്രസിഡണ്ട്‌ സി.കെ.ഖാസിം,എ.എം.അഹമ്മദ്‌ കുട്ടി ഹാജി,ഗഫൂർ കല്ലുരുട്ടി,റസാഖ്‌ മാസ്റ്റർ തടത്തിമ്മൽ,മുനിസിപ്പൽ യൂത്ത്‌ ലീഗ്‌ പ്രസിഡണ്ട്‌ ശരീഫ്‌ വെണ്ണക്കോട്‌,അബു മൗലവി അമ്പലക്കണ്ടി,എ.എം.അബു,നെച്ചൂളി മുഹമ്മദ്‌ ഹാജി,പി.സി.അബ്ദുൽ റഹ്മാൻ,സിറാജുദ്ദീൻ തൂങ്ങംപുറം,ഡിവിഷൻ മുസ്‌ലിം ലീഗ്‌ ജന:സെക്രട്ടറി കെ.സി.റിയാസ്‌,ട്രഷറർ കെ.സി.അഹമ്മദ്‌ കുട്ടി,സ്വാഗത സംഘം ചെയർമാൻ മഠത്തിൽ ഖാദർ,ജന:കൺ വീനർ കെ.അബ്ദുൽ റഹ്മാൻ(അദ്‌റു),കെ.മുഹമ്മദ്‌ സംസാരിച്ചു.അസ്ക്കർ ഫറോക്ക്‌,സ്വിദ്ദീഖലി രാങ്ങാട്ടൂർ മുഖ്യ പ്രഭാഷണം നടത്തി.ഡിവിഷനിലുടനീളം സഞ്ചരിച്ച എം.എസ്‌.എഫ്‌-യൂത്ത്‌ ലീഗ്‌-മുസ്‌ലിം ലീഗ്‌ പ്രതിനിധികളുടെ ഉജ്ജ്വലമായ പദയാത്രയോടെയാണ്‌ സമ്മേളനം ആരംഭിച്ചത്‌.പദയാത്ര ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത്‌ വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ യൂനുസ്‌ അമ്പലക്കണ്ടി ഫ്ലാഗ്‌ ഓഫ്‌ ചെയ്തു.ഇരട്ടക്കുളങ്ങര ഡിവിഷനിൽ മുസ്‌ലിം ലീഗിന്റെ സംഘ ശക്തി വിളിച്ചോതുന്നതായിരുന്നു പദയാത്രയും പൊതു സമ്മേളനവും.സി.വി.ഹുസൈൻ സ്വാഗതവും പി.സ്വലാഹുദ്ദീൻ നന്ദിയും പറഞ്ഞു.ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only