25 ഫെബ്രുവരി 2021

ഓമശ്ശേരി സഹകരണ ബാങ്ക് ഓൺലൈൻ സേവന കേന്ദ്രം ഉല്‍ഘാടനം ചെയ്തു
(VISION NEWS 25 ഫെബ്രുവരി 2021)
ഓമശ്ശേരി: ഓമശ്ശേരി സര്‍വീസ് സഹകരണ ബാങ്കിന്റെ കീഴില്‍ വെളിമണ്ണയില്‍ ആരംഭിക്കുന്ന ജനസേവനകേന്ദ്രത്തിന്റെ ഉല്‍ഘാടനം  ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. അബ്ദുന്നാസര്‍ നിര്‍വഹിച്ചു.

        ബാങ്ക് പ്രസിഡന്റ് സി പി ഉണ്ണിമോയി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ആദ്യനിക്ഷേപം വി എം സലീമില്‍ നിന്നും ബാങ്ക് ഡയറക്ടര്‍ കെ പി അയമ്മദ് കുട്ടി മാസ്റ്റര്‍ സ്വീകരിച്ചു. എ ടി എം ഉപയോഗിച്ചുള്ള ആദ്യ പിന്‍വലിക്കല്‍ മുനവര്‍ സാദത്ത് പുനത്തില്‍ നിര്‍വഹിച്ചു.

      ബാങ്കിംഗ് സേവനങ്ങള്‍ക്കു പുറമെ മെെക്രോ എ ടി എം സംവിധാനം, ഓണ്‍ലെെന്‍ അപേക്ഷകള്‍, ഗ്രാമപഞ്ചായത്ത്-വില്ലേജ് ഓഫീസ് ഓണ്‍ലെെന്‍ സേവനങ്ങള്‍, RTO സേവനങ്ങള്‍, ട്രെയിന്‍ ടിക്കറ്റ് റിസര്‍വേഷന്‍, ഭൂനികുതി, ഫോട്ടോ സ്റ്റാറ്റ്, മണി ട്രാന്‍സ്ഫര്‍ തുടങ്ങി നിരവധി സേവനങ്ങള്‍ ലഭ്യമാക്കിയാണ് ജനസേവനകേന്ദ്രം പ്രവര്‍ത്തനമാരംഭിക്കുന്നത്.
    
           കെ കെ അബ്ദുള്ളക്കുട്ടി, വാര്‍ഡ് മെമ്പര്‍ സീനത്ത് തട്ടാഞ്ചേരി, ടി സി സി കുഞ്ഞഹമ്മദ്, മുജീബ് കുനിമ്മല്‍,ഇ കൃഷ്ണന്‍, മുഹമ്മദ് കരിയാരോട്ടില്‍,ഷെരീഫ്, ബാങ്ക് ഡയറക്ടര്‍മാരായ കെ എം കോമളവല്ലി, മുഹമ്മദ് കുന്നത്ത്, അബൂബക്കര്‍ മാലിക്ക് തുടങ്ങിയവര്‍ സംബന്ധിച്ചു.

     ബാങ്ക് വെെസ് പ്രസിഡന്റ് പി കെ ഗംഗാധരന്‍ സ്വാഗതവും സെക്രട്ടറി കെ പി നൗഷാദ് നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only