04 February 2021

കൊടുവള്ളിയിൽ കടയിൽ മോഷണം
(VISION NEWS 04 February 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




കൊടുവള്ളി -വടക്കൻ വീട്ടിൽ രാജീവന്റെ ഉടമസ്ഥതയിലുള്ള
ബേബി ഗോൾഡ് ആന്റ് ഗോൾഡ് കവറിംഗ് കടയിലാണ് കവർച്ച നടന്നത്.
തൊട്ടടുത്തുള്ള കടയുടെ പിൻഭാഗത്തെ ചുമർ തുരന്നാണ് മോഷ്ടാവ് അകത്ത് കയറിയത്
ബുധനാഴ്ച രാത്രി 9 ഓടെ കടയടച്ച് വീട്ടിൽ പോയ ഉടമ ഇന്ന് രാവിലെ കട തുറന്നപ്പോഴാണത്രെ മോഷണവിവരമറിയുന്നത്.
7 പവൻ സ്വർണ്ണവും 4 ലക്ഷത്തോളം വിലവരുന്ന ഗോൾഡ് കവറിംഗ് ആഭരണങ്ങളും പണവും നഷ്ടപ്പെട്ടതായി ഉടമ രാജീവൻ പറയുന്നു.
കൊടുവള്ളി പോലീസിൽ പരാതി നൽകി, പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിരിക്കുകയാണ്

Post a comment

Whatsapp Button works on Mobile Device only