24 ഫെബ്രുവരി 2021

കൊടുവള്ളി നഗരസഭക്ക് ശുചിത്വ പദവി
(VISION NEWS 24 ഫെബ്രുവരി 2021)


കൊടുവള്ളി: സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ശുചിത്വ പദവിക്ക് കൊടുവള്ളി നഗരസഭ അർഹരായി. അജൈവ മാലിന്യസംസ്കരണത്തിലെയും ഹരിതകർമസേനയുടെ പ്രവർത്തനത്തിലെയും മികച്ച പ്രകടനം പരിഗണിച്ചാണ് ശുചിത്വ പദവി നൽകിയത്. തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എസി മൊയ്തീൻ ശുചിത്വപദവി പ്രഖ്യാപനം നടത്തി. നഗരസഭക്കുള്ള അവാർഡ് ശുചിത്വമിഷൻ അസിസ്റ്റൻറ് ജില്ലാ മിഷൻ കോർഡിനേറ്റർ ടി നാസർബാബു നഗരസഭ ചെയർമാൻ വെള്ളറ അബ്ദുവിന് കൈമാറി.
നഗരസഭാ വൈസ് ചെയർമാൻ കെ.എം സുഷിനി അദ്ധ്യക്ഷത വഹിച്ചു.സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ. എൻ.കെ.അനിൽകുമാർ കൗൺസിലർമാരായ വി.സി. നൂർജഹാൻ, ശരിഫാ കണ്ണാടിപ്പൊയിൽ,
' കെ.സുരേന്ദ്രൻ,
 നഗരസഭാ സിക്രട്ടറി പ്രവീൺ, ഹെൽത്ത് ഇൻസ്പക്ടർ എൻ.ശശി,
ഹരിത കേരളം ആർ.പി.സുദിനം, ശുചിത്യ മിഷൻ ആർ.പി.ഫെനി ടോം കോർഡിനേറ്റർ മുനീർ എന്നിവർ പ്രസംഗിച്ചു. ശുചിത്യ മിഷൻ കൊടുവള്ളി നഗരസഭയിൽ അട്ടത്ത ദിവസങ്ങളിലായി വിവിധയിടങ്ങളിൽ നടത്തിയ ശുചിത്യ പ്രവർത്തനങ്ങളും,
ഹരിതസേനാഗങ്ങളെ ഉപയോഗിച്ച് നടത്തിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ സംഭരിച്ച് തരംതിരിക്കുന്നതും, എം.ആർ.എഫ് കേന്ദ്രം സ്ഥാപിച്ചതും അവാർഡിന് പരിഗണനയായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only