17 February 2021

യൂത്ത് കോൺഗ്രസ്സ് പാള വലിച്ച് പ്രതിഷേധിച്ചു.
(VISION NEWS 17 February 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കെടുവള്ളി: ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് കൊടുവള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാള വലിച്ചുകൊണ്ട് പ്രതിഷേധ പ്രകടനം നടത്തി.
ദിനംപ്രതി പെട്രോളിയം ഉല്പന്നങ്ങളുടെ വില വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നടപടി അവസാനിപ്പിക്കണമെന്നും, അധിക നികുതി വേണ്ടെന്നു വെച്ച് ജനങ്ങൾക്ക് ആശ്വാസം നല്കാൻ സംസ്ഥാന സർക്കാർ തയാറാവണമെന്നും യൂത്ത് കോൺഗ്രസ്സ് ആവശ്യപെട്ടു.
പ്രതിഷേധ യോഗത്തിൽ മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് പി.സി ഫിജാസ് അധ്യക്ഷത വഹിച്ചു. പി.ആർ മഹേഷ് ഉദ്ഘാടനം ചെയ്തു. ടി.കെ.പി അബൂബക്കർ, ഒ.കെ നജീബ്, കെ ശിവദാസൻ, എം. ഉമ്മർ, കെ.ടി ഷബീറലി, ഫിലിപ്പ് ജോൺ, പ്രജീഷ്, അജ്മൽ എന്നിവർ പ്രസംഗിച്ചു

Post a comment

Whatsapp Button works on Mobile Device only