25 ഫെബ്രുവരി 2021

മുണ്ടുപാറ-പാലാട്ടു പറമ്പ്‌ റോഡ്‌ ഉൽഘാടനം ചെയ്തു.
(VISION NEWS 25 ഫെബ്രുവരി 2021)
ഓമശ്ശേരി:പുനരുദ്ധാരണ പ്രവൃത്തികളും റീടാറിംഗും പൂർത്തീകരിച്ച അമ്പലക്കണ്ടി എട്ടാം വാർഡിലെ മുണ്ടുപാറ-പാലാട്ടു പറമ്പ്‌ റോഡ്‌ വാർഡ്‌ മെമ്പറും ഗ്രാമപ്പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാനുമായ യൂനുസ്‌ അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു.2020-21 വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ്‌ പ്രവൃത്തി പൂർത്തീകരിച്ചത്‌.പൊട്ടിപ്പൊളിഞ്ഞ്‌ ഗതാഗതം താറുമാറായിരുന്ന മുണ്ടുപാറ-പാലാട്ടു പറമ്പ്‌ റോഡ്‌ ഇതോടെ ഗതാഗത യോഗ്യമായി.

അബു മൗലവി അമ്പലക്കണ്ടി,ആർ.എം.അനീസ്‌,നെച്ചൂളി മുഹമ്മദ്‌ ഹാജി,അബ്ദുൽ റസാഖ്‌ മുസ്‌ലിയാർ പാലിയിൽ,വി.സി.അബൂബക്കർ,വി.സി.ഇബ്രാഹീം,പി.പി.അബൂബക്കർ ഹാജി,ഒ.എം.അബൂബക്കർ ഫൈസി,വി.പി.മുസ്തഫ ഫൈസി,അശോകൻ ആശാരിക്കൽ,യു.കെ.ശാഹിദ്‌,സി.വി.സാബിത്ത്‌,സ്വഫ് വാൻ മുണ്ടുപാറ,സ്വിദ്ദീഖ്‌ പുല്ലമ്പാടി എന്നിവർ സംസാരിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only