05 February 2021

ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത്‌ ഭിന്ന ശേഷി ഗ്രാമസഭ സംഘടിപ്പിച്ചു.
(VISION NEWS 05 February 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




ഓമശ്ശേരി:2021-22 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട്‌ ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത്‌ ഭരണ സമിതിയുടെ അഭിമുഖ്യത്തിൽ ഭിന്നശേഷി വിഭാഗക്കാരുടെ പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു.

ഓമശ്ശേരി ഐ.ഡബ്ലിയു.ടി ഹാളിൽ നടന്ന ഭിന്ന ശേഷി  ഗ്രാമസഭ ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്തു.വൈസ്‌ പ്രസിഡണ്ട്‌ എം.എം.രാധാമണി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര,ഗ്രാമപ്പഞ്ചായത്ത്‌ അംഗങ്ങളായ പി.കെ.ഗംഗാധരൻ,പി.ഇബ്രാഹീം ഹാജി,എൻ.മൂസ,ഷീജ,രജിത,ഫാത്വിമ അബു,സീനത്ത്‌ തട്ടാഞ്ചേരി,പങ്കജവല്ലി,കെ.പി.ഷീല,ഉഷാ ദേവി എന്നിവർപ്രസംഗിച്ചു.കെ.സി.ശൈലജ,ഐ.സി.ഡി.എസ്‌.സൂപ്പർ വൈസർ ഫസ്‌ലി എന്നിവർ ചർച്ചകൾക്ക്‌ നേതൃത്വം നൽകി.

ക്ഷേമ കാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർ പേഴ്‌സൺ സുഹറ സ്വാഗതവും വാർഡ്‌ മെമ്പർ ആയിഷ ടീച്ചർ നന്ദിയും പറഞ്ഞു.

Post a comment

Whatsapp Button works on Mobile Device only