ഓമശ്ശേരി : കേരളത്തിലെ സ്കൂൾ പഠനം ലോകത്തിന് മാതൃകയാണെന്നും ആഗോള തലത്തിൽ വലിയ മുന്നേറ്റം കൈവരിക്കാൻ കേരളത്തിലെ വിദ്യാർത്ഥികൾക്ക് സാധിക്കുമെന്നും അമേരിക്കൻ സ്വദേശിനി ഐറീൻ ഡിയോറിയ.
കഴിഞ്ഞ വർഷം വാദിഹുദ ഇംഗ്ലീഷ് സ്കൂളിൽ നടത്തിയ പഠനോത്സവത്തിൽ പങ്കെടുക്കുകയും ഒരു ദിവസം കുട്ടികളോടൊപ്പം ചെലവഴിച്ച് പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങൾ നേരിട്ട് മനസ്സിലാക്കുകയും ചെയ്തിരുന്നു. ഇപ്പോൾ അവർ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ദക്ഷിണേന്ത്യയിലെയും പ്രത്യേകിച്ച് കേരളത്തിലെയും വിദ്യാഭ്യാസ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചത്.

അവരുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
ഉത്സാഹത്തോടെയും അർപ്പണബോധത്തോടെ യും ഭക്തിയോടെയും ദക്ഷിണേന്ത്യയിലെ നമ്മുടെ സഹോദരി സഹോദരന്മാർ ഉത്തരവാദിത്വമുള്ള ഒരു തലമുറയെ പരിപോഷിപ്പിക്കുന്നതിന് അശ്രാന്തമായി പരിശ്രമിക്കുന്നു. വർഷങ്ങളായി മാന്യരും അച്ചടക്കമുള്ളവരുമായിട്ടാണ് ഈ കുട്ടികളെ കണ്ടുമുട്ടുന്നത്. പ്രത്യേകിച്ച് മിടുക്കരായ പെൺകുട്ടികൾ. ഇത് കൂടുതൽ സമഗ്രവും മനസ്സാക്ഷിയുള്ളതുമായ ഒരു ഭാവിയെക്കുറിച്ച് പ്രചോദനം നൽകുന്നു. കേരളത്തിലെ വിദ്യാഭ്യാസ പ്രവർത്തകരെ അധ്യാപകരെ തുടരുക നിങ്ങളുടെ സൽപ്രവൃത്തികൾ. വിദ്യാർഥികളെ നന്നായി പഠിക്കൂ... നിങ്ങളുടെ ഇംഗ്ലീഷ് പഠനം തുടരൂ... ആഗോളതലത്തിൽ സമർത്ഥമായ ഒരു ഭാവിക്കായി ഞങ്ങൾക്ക് നിങ്ങളെ ആവശ്യമുണ്ട്.
സ്കൂളിന്റെ പോസ്റ്ററും ഈ കുറിപ്പിനൊപ്പം ഷെയർ ചെയ്തിട്ടുണ്ട്.
Post a comment