25 ഫെബ്രുവരി 2021

എസ്.കെ.എസ്.എസ്.എഫ് സഹചാരി സെൻറർ ബിരിയാണി ചലഞ്ച് സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം ചെയ്തു
(VISION NEWS 25 ഫെബ്രുവരി 2021)


ഓമശേരി: എസ്.കെ.എസ്.എസ്.എഫ്  മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വർഷങ്ങളായി ഓമശേരിയിൽ പ്രവർത്തിച്ച് വരുന്ന സഹചാരി സെൻ്ററിൻ്റെ ധനശേഖരണാർഥം മാർച്ച് ആറിന് സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ച് സ്വഗതസംഘം ഓഫിസ് ഉദ്ഘാടനം ദുബൈ കെ. എം.സി.സി. പ്രസിഡൻ്റ് ഇബ്റാഹീം എളേറ്റിൽ നിർവഹിച്ചു. ഇ.കെ ഹുസൈൻ ഹാജി അധ്യക്ഷനായി.മുസ്തഫ മുണ്ടുപാറ ആമുഖ പ്രഭാഷണവും പി.പി കുഞ്ഞാലൻകുട്ടി ഫൈസി വിഷയാവതരണവും നടത്തി. 
ഫണ്ട് ഉദ്ഘാടനം യു.കെ. ഉമ്മർ പി.വി അബ്ദുല്ലക്ക് നൽകി നിർവഹിച്ചു. യൂസുഫ് ഫൈസി വെണ്ണക്കോട്, പി.വി അബ്ദുറഹിമാൻ, നൂറുദ്ദീൻ ഫൈസി മുണ്ടുപാറ,ഹാരിസ് ഹൈതമി തെച്ച്യാട്,പി.വി അബ്ദുള്ള ഓമശേരി,നിസാം ഓമശേരി,സഈദ് ഓമശേരി,ശാദുലി ദാരിമി,ഒ.എം ഗഫൂർ തുടങ്ങിയവർ നേതൃത്വം നൽകി.
ചെയർമാൻ യു.കെ ഹുസൈൻ ഓമശേരി സ്വാഗതവും പി.ടി മുഹമ്മദ് കാതിയോട് നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only