ന്യൂഡൽഹി: കേന്ദ്ര സർക്കാറിെൻറ നിഷേധാത്മക നിലപാടിനെതിരെ നിലപാട് കടുപ്പിച്ച് കർഷകർ. ശനിയാഴ്ച രാജ്യവ്യാപകമായി റോഡ് തടഞ്ഞ് പ്രതിഷേധിക്കാൻ തീരുമാനിച്ചിരിക്കുകയാണ് കർഷക സംഘടനകൾ. ഉച്ചക്ക് 12 മണി മുതൽ വൈകുന്നേരം മൂന്ന് മണി വരെ മൂന്ന് മണിക്കൂർ നേരത്തേക്കാണ് റോഡ് തടയൽ പ്രതിഷേധം നടക്കുക.ദേശീയ-സംസ്ഥാന പാതകൾ തടയും. തിങ്കളാഴ്ച വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് കർഷക സംഘടനകൾ ഇതു സംബന്ധിച്ച വിവരംഅറിയിച്ചത്.കർഷക പ്രക്ഷോഭം നടക്കുമ്പോൾ ഇൻറർനെറ്റ് സേവനങ്ങൾ നിർത്തലാക്കുകയും കേന്ദ്ര ബജറ്റിൽ കർഷകരെ അവഗണിക്കുകയും ചെയ്ത സർക്കാർ തീരുമാനത്തിനെതിരായാണ് റോഡ് സ്തംഭിപ്പിക്കൽ സമരം നടത്തുന്നത്.
Post a comment